
വേങ്ങര : അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീനും ഹൈഡ്രാഫേഷ്യൽ മെഷീനും വേങ്ങര റേഡിയസ് ഹെൽത്ത് സെന്ററിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. ഉന്നത നിലവാരമുള്ള ലാബുകൾക്കായി ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (CMC) വെല്ലൂർ നൽകുന്ന ഗുണമേന്മ സർട്ടിഫിക്കറ്റ് ചടങ്ങിൽ വെച്ച് മന്ത്രിയിൽ നിന്ന് റേഡിയസിനു വേണ്ടി ഹംസ കോയ കല്ലൻ ഏറ്റുവാങ്ങി. ഗർഭകാല സ്കാനിംഗ്, ജനറൽ അൾട്രാസൗണ്ട് സ്കാനിംഗ്, എക്കോ സ്കാൻ, ഡോപ്ലർ സ്കാൻ തുടങ്ങിയവ ഇനി റേഡിയസിൽ ലഭ്യമാകും.
ചടങ്ങിൽ ഡോക്ടർമാരായ ഡോ. ജവാദ്, ഡോ. ഫെബിൻ കല്ലൻ, ഡോ. ഇസ്മായിൽ, ഡോ. നസ്വീഫ്, ഡോ. അസ്ലം, റേഡിയസ് പി.ആർ.ഒ. നസീൽ പലശ്ശേരി, ലാബ് ഇൻ-ചാർജ് നിയാസ്, പറമ്പിൽ ഖാദർ, പി.കെ. അലി അക്ബർ, പി.കെ. അസ്ലു, എ.കെ. നസീർ, എൻ.ടി. കുഞ്ഞുട്ടി, രാധാകൃഷ്ണൻ മാസ്റ്റർ, പാറയിൽ അച്യുതൻ, കെ.ടി. അലവിക്കുട്ടി, പി.എ. ചെറീത്, മുഹമ്മദ് കുട്ടി എൻ.ടി., പറങ്ങോടത്ത് അബ്ദുൽ അസീസ്, സൈനുദ്ദീൻ ഹാജി, യു. മുഹമ്മദ് കുട്ടി, യു. സൈതലവി ഹാജി, ഹരിദാസൻ പുളിക്കൽ എന്നിവർ പങ്കെടുത്തു.
അൾട്രാസൗണ്ട് അനുബന്ധ സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: +91 7558852664
