വീട്ടിലേക്ക് വിരുന്ന വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിനിരയാക്കി ; വേങ്ങര സ്വദേശിയായ 22 കാരന് 50 വര്‍ഷം കഠിനതടവും പിഴയും

Copy LinkWhatsAppFacebookTelegramMessengerShare

മഞ്ചേരി: വീട്ടിലേക്ക് വിരുന്ന വന്ന എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടന്‍ ഫജറുദ്ദീനെയാണ് (22) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി അധികതടവ് അനുഭവിക്കണം. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.

2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നു വന്ന കുട്ടിയെ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം സാധാരണ തടവും വിധിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടച്ചാല്‍ തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദന്‍ ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയയ്ക്കും.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!