ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ സ്വദേശിയായ 25 കാരന്‍ പിടിയില്‍

തിരൂര്‍ : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ സ്വദേശിയായ 25 കാരന്‍ പിടിയില്‍. 14 കാരിയെ ആളൊഴിഞ്ഞ മലമുകളിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചം വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ ആണ് പിടിയിലായത്. നെടുങ്കണ്ടം സിഐ. ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.

മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനായി മലപ്പുറത്തുനിന്നും നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പൊലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ മേഖലയില്‍ സൗണ്ട് ആന്‍ഡ് ലൈറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രതിയെ നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു.

error: Content is protected !!