Wednesday, September 3

ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ; വിപുലമായി ആഘോഷിച്ചു

തിരൂരങ്ങാടി : ബോധി സര്‍ഗ്ഗവേദി & ലൈബ്രറിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ‘സര്‍ഗഗോത്സവം 2025’ വിപുലമായി ആഘോഷിച്ചു. ബോധിസര്‍ഗ്ഗവേദി & ലൈബ്രറി സെക്രെട്ടറി ശംസുദ്ധീന്‍ സിടി ഉദ്ഘാടാനം ചെയ്തു. പരിപാടിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷത വഹിച്ചു. അറഫാത്ത് എംസി സ്വാഗതവും ജംഷീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദേശാവാസികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി

വൈകീട്ട് 7 മണിക്ക് നടന്ന സാംസ്‌കാരിക സമ്മേളനം തിരുരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷകനായ വേദിയില്‍ ഷൌക്കത്ത് സിടി അധ്യക്ഷനും എംസി അറഫാത്ത് സ്വാഗത പ്രസംഗവും രഞ്ജിത് കെപി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രസിദ്ധ കലാകാരി നിഷ പന്താവൂര്‍ അവതരിപ്പിച്ച ഏകപാത്ര നാടകവും പ്രദേശവാസികളുടെ നൃത്ത നൃത്ത്യങ്ങള്‍ സെല്ല ബീറ്റ്‌സ് കാലിക്കറ്റിന്റെ ഗാനമേള എന്നിവയും അരങ്ങേറി.

വ്യത്യസ്ത കലാപരിപാടികളുടെ വൈവിധ്യവും വമ്പിച്ച ജനവലിയുടെ സാനിധ്യവും കൊണ്ട് ഭംഗിയാര്‍ന്ന പ്രോഗ്രാമില്‍ കെപി കൃഷ്ണന്‍ കുട്ടി, അഷ്റഫ് വിപി, രാജന്‍ കെ, ശിഹാബ് പി, അജയ്ഘോഷ് ബി, ജംഷീര്‍ മഞ്ഞമ്പാടാന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി

error: Content is protected !!