നവകേരള സദസ്സ്: ജില്ലയില്‍ രണ്ടുദിവസം കൊണ്ട് ലഭിച്ചത് 31,582 നിവേദനങ്ങള്‍

തിരൂരങ്ങാടി : നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ ആകെ 31,582 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,850 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,732 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി- 4314, കോട്ടയ്ക്കല്‍-3673, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച നടന്ന സദസ്സുകളില്‍ ലഭിച്ച നിവേദനങ്ങളുടെ എണ്ണം.

14775 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നായി സ്വീകരിച്ചത്. പൊന്നാനി -4193, തവനൂര്‍-3674, തിരൂര്‍ -4094, താനൂര്‍ -2814 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍.

error: Content is protected !!