Friday, April 10

ജില്ലയില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് 33,924 പേര്‍; മലപ്പുറത്ത് ആകെ പോളിങ് 80.75 %

മലപ്പുറം ജില്ലയില്‍ ആകെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് 33,924 പേർ. ആബ്സൻ്റി വോട്ടർമാരുടെ വിഭാഗത്തിൽ 18,375 പേരും പോളിംഗ് ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 15,549 പേരും പോസ്റ്റൽ വോട്ടു ചെയ്തു. ഹോം വോട്ടിംഗ് അനുവദിച്ച 85 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, പി.വി.സികളിൽ വോട്ടു ചെയ്ത അവശ്യസര്‍വീസ് വിഭാഗക്കാർ എന്നിവരാണ് അബ്സൻ്റീ വോട്ടർമാരുടെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 85ന് മുകളില്‍ പ്രായമുള്ള 10,595 മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷി വിഭാഗത്തില്‍ 6636 പേരും അവശ്യ സര്‍വീസ് വിഭാഗത്തില്‍ 1144 പേരുമാണ് ജില്ലയില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പുറമെ പോളിംഗ് ഉദ്യോഗസ്ഥരിൽ 15549 പേരും വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിലും പോസ്റ്റൽ വോട്ടു ചെയ്തു. സര്‍വീസ് വോട്ടര്‍മാരുടെ കണക്ക് ലഭ്യമാവാനുണ്ട്. 1831 സർവീസ് വോട്ടർമാർക്കാണ് പോസ്റ്റൽ ബാലറ്റ് അയച്ചു കൊടുത്തത്. വോട്ടെണ്ണൽ ദിവസം സ്വീകരിക്കും.

ഇതോടെ ജില്ലയിലെ ആകെ പോളിങ് ശതമാനം 80.75 ആയി ഉയർന്നു. വോട്ടിങ് യന്ത്രങ്ങളിലെ പോളിങ് നില 79.82 ശതമാനം ആയിരുന്നു. ഇതിലേക്ക് 0.93 ശതമാനം പോസ്റ്റൽ വോട്ടു കൂടി ചേർത്താണ് ആകെ പോളിങ് 80.75 ശതമാനമാകുന്നത്.

ജില്ലയില്‍ അബ്‌സൻ്റി വിഭാഗത്തിൽ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം മണ്ഡലാടിസ്ഥാനത്തില്‍ താഴെ കൊടുക്കുന്നു. (പോളിംഗ് ഉദ്യോഗസ്ഥരിൽ വോട്ടു രേഖപ്പെടുത്തിയവരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാവാനുണ്ട്.)

  1. കൊണ്ടോട്ടി- ആകെ ആബ്സൻ്റി പോസ്റ്റല്‍ വോട്ട്- 1211 (85 ന് മുകളിലുള്ളവര്‍-625, പി.ഡബ്ലിയു.ഡി-465, അവശ്യസര്‍വീസ്-121)
  2. ഏറനാട്- 1338 (85ന് മുകളിലുള്ളവര്‍- 703, പി.ഡബ്ലിയു.ഡി- 491, അവശ്യസര്‍വീസ്- 144)
  3. നിലമ്പൂര്‍- 1603 (85ന് മുകളിലുള്ളവര്‍- 985, പി.ഡബ്ലിയു.ഡി- 456, അവശ്യസര്‍വീസ്- 162)
  4. വണ്ടൂര്‍- 1427 (85ന് മുകളിലുള്ളവര്‍- 808, പി.ഡബ്ലിയു.ഡി- 486, അവശ്യസര്‍വീസ്- 133)
  5. മഞ്ചേരി- 1256 (85ന് മുകളിലുള്ളവര്‍- 753, പി.ഡബ്ലിയു.ഡി- 418, അവശ്യസര്‍വീസ്- 85)
  6. പെരിന്തല്‍മണ്ണ- 1132 (85ന് മുകളിലുള്ളവര്‍-750, പി.ഡബ്ലിയു.ഡി- 339, അവശ്യസര്‍വീസ്- 43)
  7. മങ്കട- 1218 (85ന് മുകളിലുള്ളവര്‍- 690, പി.ഡബ്ലിയു.ഡി-451, അവശ്യസര്‍വീസ്- 77)
  8. മലപ്പുറം- 1183 (85ന് മുകളിലുള്ളവര്‍- 731, പി.ഡബ്ലിയു.ഡി- 359, അവശ്യസര്‍വീസ്- 93)
  9. വേങ്ങര- 923 (85ന് മുകളിലുള്ളവര്‍- 608, പി.ഡബ്ലിയു.ഡി- 296, അവശ്യസര്‍വീസ്- 19)
  10. വള്ളിക്കുന്ന്- 1230 (85ന് മുകളിലുള്ളവര്‍- 763, പി.ഡബ്ലിയു.ഡി- 382, അവശ്യസര്‍വീസ്- 85)
  11. തിരൂരങ്ങാടി- 845 (85ന് മുകളിലുള്ളവര്‍- 529, പി.ഡബ്ലിയു.ഡി- 283, അവശ്യസര്‍വീസ്- 33)
  12. താനൂര്‍- 815 (85ന് മുകളിലുള്ളവര്‍- 390, പി.ഡബ്ലിയു.ഡി- 399, അവശ്യസര്‍വീസ്- 26)
  13. തിരൂര്‍- 1231 (85ന് മുകളിലുള്ളവര്‍- 494, പി.ഡബ്ലിയു.ഡി- 711, അവശ്യസര്‍വീസ്- 26)
  14. കോട്ടക്കല്‍- 1102 (85ന് മുകളിലുള്ളവര്‍- 657, പി.ഡബ്ലിയു.ഡി- 409, അവശ്യസര്‍വീസ്- 36)
  15. തവനൂര്‍- 963 (85ന് മുകളിലുള്ളവര്‍- 553, പി.ഡബ്ലിയു.ഡി- 364, അവശ്യസര്‍വീസ്- 46)
  16. പൊന്നാനി- 898 (85ന് മുകളിലുള്ളവര്‍- 556, പി.ഡബ്ലിയു.ഡി- 327, അവശ്യസര്‍വീസ്- 15)
error: Content is protected !!