Friday, April 24

Tag: Election 2026

ജില്ലയില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് 33,924 പേര്‍; മലപ്പുറത്ത് ആകെ പോളിങ് 80.75 %
Information

ജില്ലയില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് 33,924 പേര്‍; മലപ്പുറത്ത് ആകെ പോളിങ് 80.75 %

മലപ്പുറം ജില്ലയില്‍ ആകെ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് 33,924 പേർ. ആബ്സൻ്റി വോട്ടർമാരുടെ വിഭാഗത്തിൽ 18,375 പേരും പോളിംഗ് ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 15,549 പേരും പോസ്റ്റൽ വോട്ടു ചെയ്തു. ഹോം വോട്ടിംഗ് അനുവദിച്ച 85 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, പി.വി.സികളിൽ വോട്ടു ചെയ്ത അവശ്യസര്‍വീസ് വിഭാഗക്കാർ എന്നിവരാണ് അബ്സൻ്റീ വോട്ടർമാരുടെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. 85ന് മുകളില്‍ പ്രായമുള്ള 10,595 മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷി വിഭാഗത്തില്‍ 6636 പേരും അവശ്യ സര്‍വീസ് വിഭാഗത്തില്‍ 1144 പേരുമാണ് ജില്ലയില്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതിന് പുറമെ പോളിംഗ് ഉദ്യോഗസ്ഥരിൽ 15549 പേരും വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിലും പോസ്റ്റൽ വോട്ടു ചെയ്തു. സര്‍വീസ് വോട്ടര്‍മാരുടെ കണക്ക് ലഭ്യമാവാനുണ്ട്. 1831 സർവീസ് വോട്ടർമാർക്കാണ് പോസ്റ്റൽ ബാലറ്റ് അയച്ചു കൊടുത്തത്. വോട്ടെണ്ണൽ ദിവസം സ്വീകരിക...
Politics

ബിജെപി വോട്ടിന് പണം നൽകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് കോൺഗ്രസ് പ്രവർത്തകർ

പാലക്കാട് കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം.പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെ...
Information

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം: വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ വോട്ടര്‍മാര്‍ പൂര്‍ണ്ണ സജ്ജരാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ വോട്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1.വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തുക വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) കൈവശം ഉണ്ടെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാം.ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) നല്‍കുന്ന വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് (വി.ഐ.എസ്) വോട്ടെടുപ്പിന് മുന്‍പായി കൈപ്പറ്റുക. എന്നാല്‍ ഇതെരിക്കലും വോട്ട് രേഖപ്പെടുത്താനുള്ള അടിസ്ഥാന തിരിച്ചറിയല്‍ രേഖയല്ല 2.തിരിച്ചറിയല്‍ രേഖകള്‍ വോട്ട...
Other

തിരഞ്ഞെടുപ്പ്: ഭിന്നശേഷി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

നിയമസഭാ തെരഞ്ഞെടുപ്പിന് പോളിംഗ് ഡ്യൂട്ടിയിലുള്ള ജില്ലയിലെ ഭിന്നശേഷി ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലനം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളിലെ ജീവനക്കാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിയില്‍ ഉള്ളവരും റിസര്‍വിലുള്ളവരുമായി 25 ഓളം പേര്‍ പങ്കെടുത്തു. റാംപ് അടക്കം മികച്ച സൗകര്യങ്ങളൊരുക്കണമെന്നും റിസര്‍വിലുള്ള ജീവനക്കാരെയും ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. പരിശീലനത്തിന് നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കുഞ്ഞീതുട്ടി നേതൃത്വം നല്‍കി. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരിശീലനം നല്‍കി. ജില്ലയില്‍ മൂന്ന് ഇന്‍ക്ലൂസിവ് പോളിങ് ബൂത്തുകളാണ് സജ്ജമാക്കുന്നത്. മഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെട്ട മ...
Politics

നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളും ചിഹ്നങ്ങളും

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെജില്ലയിലെ മത്സര ചിത്രം വ്യക്തമായി. 15 നിയോജക മണ്ഡലങ്ങളിലായി ആകെ 89 (താനൂര്‍ കൂടാതെ) സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ അതത് വരണാധികാരികള്‍ അനുവദിച്ചു. ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങളും പാര്‍ട്ടിയും ചിഹ്നവും കൊണ്ടോട്ടി ടി.പി. അഷ്‌റഫലി (മുസ്ലിംലീഗ്) -ഏണി കീരന്‍ എന്‍.കെ. (ബി.എസ്.പി) -ആന ഡോ. പി. ജിജി (സി.പി.ഐ.എം) -ചുറ്റികയും അരിവാളും നക്ഷത്രവും പി. സുബ്രഹ്മണ്യന്‍ (ബി.ജെ.പി) -താമര അബ്ദുള്‍ ഖാദര്‍ ബിച്ചാവ (എസ്.ഡി.പി.ഐ) -കത്രിക ഏറനാട് കൃഷ്ണന്‍ തച്ചണ്ണന്‍ (ബി.എസ്.പി) -ആന പി.കെ. ബഷീര്‍ (മുസ്ലിം ലീഗ്) -ഏണി അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി) -താമര അഡ്വ. ഷഫീര്‍ കിഴിശ്ശേരി (സി.പി.ഐ) -ധാന്യക്കതിരും...
Politics

തിരൂരങ്ങാടിയിൽ ബിജെപി സ്ഥാനാർഥി റിജു പത്രിക നൽകി

തിരൂരങ്ങാടി നിയോജകമണ്ഡലം ഡി എസ് സ്ഥാനാർത്ഥി എൻഡിഎ സ്ഥാനാർഥി റിജു സി രാഘവ് നാമനിർദ്ദേശ സമർപ്പിച്ചു. ശ്രീരാഗ് മോഹൻ. ശശിധരൻ പുന്ന ശ്ശേരീ. കുന്നത്ത് ചന്ദ്രൻ. ശിവദാസൻ. ഗിരീഷ് കളത്തിൽ. ബേബി സജിത്ത്.ഹരിദാസൻ കെ.പ്രസൂൺ കുമാർ. അനൂപ് ഉള്ളേരി. സജിത്ത് അംഗത്തിൽ. പൂഴിക്കൽ ഷാജി. വി കെ വിജഷ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു....
Politics

ജനമനസ്സുകൾ കീഴടക്കാൻ അജിത്ത് കൊളാടി; മണ്ഡലത്തിൽ സജീവ പര്യടനം

തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് മണ്ഡലം കടക്കുമ്പോൾ, വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി. പുലർച്ചെ മുതൽ രാത്രി വൈകുന്നത് വരെ നീളുന്ന സജീവമായ പ്രചരണ പരിപാടികളാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. രാവിലെ 6 മണിക്ക് പരപ്പനങ്ങാടി അഞ്ചപ്പുരയിലെ MEC 7 വ്യായാമ കേന്ദ്രം സന്ദർശിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി തന്റെ പര്യടനം ആരംഭിച്ചത്. വ്യായാമത്തിനെത്തിയ യുവാക്കളുമായും മുതിർന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തി. നിയാസ് പുളിക്കലകത്ത്, ലത്തീഫ് തെക്കേപ്പാട്ട് തുടങ്ങിയ പ്രമുഖ എൽഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തുടർന്ന് പെരുമണ്ണ പഞ്ചായത്തിലെ കരിക്കപ്പാറ കണ്ടിലകത്ത് ക്ഷേത്രത്തിലെ ഉത്സവ പരിപാടികളിൽ അജിത്ത് കൊളാടി പങ്കെടുത്തു. ഉത്സവത്തിനെത്തിയ വിശ്വാസികളെയും നാട്ടുകാരെയും കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.രാത്രി 8 മണിക്ക് കുരിയാട് നടന...
Malappuram

വോട്ടുറപ്പിക്കാൻ മലപ്പുറം; കോട്ടക്കുന്നിൽ ആവേശമായി സ്വീപ് പ്രചാരണ പരിപാടികൾ

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്വീപ്' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായ ചടങ്ങ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടിനുമുള്ള പ്രാധാന്യത്തെക്കുറിച്ചും, സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കളക്ടർ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷകരായ വിശേഷ് സാരംഗല, എം.ബി രാജേഷ് ഗൗഡ, ശക്തി സിങ് , അജിത്ത് ബലാസോ കുംബാര, ഷെവാങ് ഗ്യാച്ചോ ബുട്ടിയ, രാജേന്ദ്രകുമാർ, ചന്ദ്രഗുപ്ത, അനൂപ് കുമാര്‍ വര്‍മ, മഹേന്ദ്ര പ്രതാപ് സിങ് , അനുരാഗ് ശ്രീവാസ്തവ റാവുത്ത് മനീഷ് മഹേന്ദ്ര, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ , എ.ഡി.എം സി...
Information

നിയമസഭാ തിരഞ്ഞെടുപ്പ്: ബി.എൽ.ഒമാർക്ക് ഏപ്രിൽ 10 വരെ ഡ്യൂട്ടി ഓഫ് അനുവദിച്ചു

മലപ്പുറം : നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസർമാരെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങളിൽ നിന്ന് വിടുതൽ ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ജോലികൾ തടസ്സമില്ലാതെ നടത്തുന്നതിനാണ് ഈ നടപടി. മാർച്ച് 18 മുതൽ ഏപ്രിൽ 10 വരെ ബി.എൽ.ഒ.മാർ പൂർണ്ണസമയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരിക്കും. വീടുകൾ സന്ദർശിച്ച് 12D ഫോമുകൾ വിതരണം ചെയ്യുക, വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്യുക തുടങ്ങിയ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ജോലികളാണ് ഇവർ നിർവ്വഹിക്കേണ്ടത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും ചീഫ് ഇലക്ട്രൽ ഓഫീസറുടെയും ഉത്തരവുകൾ പ്രകാരം മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്....
Politics

നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ജില്ലയിലെത്തി

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസില്‍ എത്തിയ നിരീക്ഷകരെ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ഏഴ് നിരീക്ഷകരാണ് ഇന്ന് ജില്ലയില്‍ എത്തിയത്. പൊതു നിരീക്ഷകരായ വിശേഷ് സാരംഗല്‍, എം.ബി. രാജേഷ് ഗൗഡ,ചെലവ് നിരീക്ഷകരായ അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, വിദ്യാ നൂപുര്‍, പോലീസ് നിരീക്ഷകനായ ചന്ദ്രഗുപ്ത എന്നിവരാണ് ജില്ലയിലെത്തിയത്. ജില്ലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇഎംഎസ് സെമിനാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടറും, ജില്ലാ പോലീസ് മേധാവിയും നിരീക്ഷകരും വിലയിരുത്തി. ഐഎഎസ് ഉദ്യോഗസ്ഥരായ വിശേഷ് സാരംഗല്‍...
Politics

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, വേങ്ങരയിൽ സബാഹ്, തവനൂരിൽ കെടി ജലീൽ

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാർത്ഥികള്‍ മത്സരിക്കും. ബാക്കി മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ വികസന പദ്ധതികള്‍ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറ‍ഞ്ഞു. വർഗീയതയും സംഘർഷവുമില്ലാത്ത പത്ത് വർഷ കാലമാണ് കഴിഞ്ഞുപോയത്. 56 സിറ്റിങ് എംഎല്‍എമാരുണ്ട്. പിബിയില്‍ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ജനാധിപത്യ രീതിയിലെ സ്ഥാനാർത്ഥി നിർണയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും....
Politics

തിരൂരങ്ങാടിയിലെ നിയുക്ത എൽഡിഎഫ് സ്ഥാനാർഥി അജിത്ത് കൊളാടി പ്രചാരണം തുടങ്ങി

തിരൂരങ്ങാടി നിയോജകമണ്ഡലം നിയുക്തഎൽഡിഎഫ് സ്ഥാനാർത്ഥി അജിത്ത് കൊളാടി തിരൂരങ്ങാടിയിൽ ഗൃഹ സന്ദർശനം നടത്തി. പതിനാറുങ്ങൽ, കരിപറമ്പ്, ചെമ്മാട്, തിരൂരങ്ങാടി, കാച്ചടി, കരിമ്പിൽ കക്കാട് എന്നീ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളുടെ വീടുകളിലാണ് സന്ദർശനം നടത്തിയത് സ്ഥാനാർത്ഥി യോടൊപ്പം സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗങ്ങളായ എം പി ഇസ്മായിൽ, കെ രാമദാസ്, സിപിഐ തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി പി നൗഫൽ, പി എം എം സി ടി ചെയർമാൻ കെ മുഹമ്മദാലി, ടി പി ബാലസുബ്രഹ്മണ്യൻ, സി എം അലി, മലയിൽ പ്രഭാകരൻ, മാണിതൊടിക ഇസ്മായിൽ, ബബീഷ് കെ.പി,എ ടി ജാബിർ ഷാഫി മക്കാനിഎന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. സിപിഐ ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്മിറ്റി സ്ഥാനാർഥിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം മുസ്ലിം ലീഗ് ഇതുവരെ സ്ഥാനാർഥി ആരെന്ന് തീരുമാനിച്ചിട്ടില്ല. അഞ്ചോളം പേരാണ് ഇവിടേക്ക് സീറ്റിന് ശ്രമ...
Politics

തിരൂരങ്ങാടിയിൽ അജിത് കൊളാടി എൽഡിഎഫ് സ്ഥാനാർഥി

തിരൂരങ്ങാടി : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയായി. തിരൂരങ്ങാടി, ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിൽ ആണ് സിപിഐ മത്സരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി ധാരണയിലെത്തി. തിരൂരങ്ങാടി യിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടിയും ഏറനാട് എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ ഷഫീർ കിഴിശ്ശേരി, യും മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി വ്യവസായി മുഹമ്മദ് മുസ്തഫയും മത്സരിക്കും. അജിത് കൊളാടി മുതിർന്ന നേതാവ് പരാതനായ കൊളാടി ഗോവിന്ദൻ കുട്ടിയുടെ മകനാണ്. ഉജ്ജ്വല പ്രഭാഷകനും ചിന്തകനും ആണ്. കഴിഞ്ഞ തവണയും അജിത്തിനെയാണ് തിരൂരങ്ങാടിയിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ലീഗിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കം മുതലെടുക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ച സ്ഥാനാർഥി അജിത്തിനെ മാറ്റി പകരം നിയാസ് പുളിക്കലകത്തിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. ഇത്തവണയും ഇത് ആവർ...
error: Content is protected !!