Tuesday, August 19

മരണാനന്തരം മെഡിക്കൽ പഠനത്തിന് മൃതശരീരം വിട്ടു നൽകി 34 പേർ

പരപ്പനങ്ങാടി : DYFI പരപ്പനങ്ങാടി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മരണാനന്തരം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ തയ്യാറായ 34 പേരുടെ സമ്മതപത്രം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ. ശ്യാം പ്രസാദ് ഏറ്റുവാങ്ങി. സമ്മേളനം ജില്ലാ സെക്രട്ടറി കെ.ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ. ജുനൈദ് അധ്യക്ഷത വഹിച്ചു. സിപിഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് സെക്രട്ടറി തയ്യിൽ നിയാസ്, എന്നിവർ പ്രസംഗിച്ചു. മേഖല സെക്രട്ടറി പി.അജീഷ് സ്വാഗതവും എം. ജൈനിഷ നന്ദിയും പറഞ്ഞു.


രാജീവൻ കേലച്ചൻ കണ്ടി, നിതീഷ് കുഞ്ഞോട്ട്, ബൈജു മണ്ണാറക്കൽ, ജൈനിഷ മുടിക്കുന്നത്ത്, വേണുഗോപാൽ ചമ്മഞ്ചേരി, പുഷ്പവല്ലി വാലിൽ, അമൽ വാലിൽ, ഷീല വലിയോറപുറക്കൽ, ഹരീഷ് തുടിശേരി, അനീഷ് പുത്തുക്കാട്ടി, സരിത പുത്തുക്കാട്ടിൽ, സുരേഷ് ബാബു മാണിയംപറമ്പത്ത്, അരുൺ പുനത്തിൽ, ജിത്തു വിജയ് അച്ചംവീട്ടിൽ, റിജിൻദാസ് തെക്കെപുരക്കൽ, മനീഷ് കാട്ടിൽപറമ്പിൽ, സജേഷ് കൂനംപറമ്പിൽ, അശ്വതി കാട്ടിൽ പറമ്പിൽ, ഹർഷിന്ദ് അവത്താൻ വീട്ടിൽ, അജീഷ് പുത്തുക്കാട്ടിൽ, അക്ഷയ ആർദ്ര ഹൌസ്, മുരളി മോഹൻദാസ് വലിയോറ പുരക്കൽ, പ്രലോഷ്നടുവീട്ടിൽ, നിതിൻ തുടിശ്ശേരി, മുഹമ്മദ്‌റാഫി കൊളക്കുന്നത്ത്, മിഥുൻ സുനിൽ നിവാസ്, മുരളീധരൻ സുനിൽ നിവാസ്, വിജു പുറക്കാട്ട്, വിനോദ് കുമാർ തള്ളശ്ശേരി, വിഘ്‌നേഷ് പുറക്കാട്ട്, കൃഷ്ണദാസ് ചെറുകുറ്റിത്തറ, അജിൻ കുഞ്ഞോട്ട്,.കാർത്തികേയൻ തുടിശ്ശേരി,
ചന്ദ്രഭാനു താഴതേടത്തിൽ തുടങ്ങിയവരാണ് സമ്മത പത്രം കൈമാറിയത്.

error: Content is protected !!