മലപ്പുറം : കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 38 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. തിരൂര്‍-1, പൊന്നാനി,-1, തിരൂരങ്ങാടി-3, ഏറനാട്-8, നിലമ്പൂര്‍ -1, കൊണ്ടോട്ടി-24 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം.
ജില്ലയില്‍ പൊന്നാനി എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നാല് കുടുംബങ്ങളില്‍ നിന്നായി 13 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. (ആണ്‍-4, പെണ്‍-5, കുട്ടികള്‍ -4). കൂടുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പൊന്നാനി എ.വി ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്.