Saturday, August 15

ഇടതുപക്ഷം തോറ്റതിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ലീഗുകാർ : വിജയരാഘവൻ

വേങ്ങര: കേരളത്തിൽ ഇടതുപക്ഷം തോറ്റതിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് മുസ്‌ലീം ലീഗ് കാരാണെന്ന് സിപിഐ – എം , പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ . വേങ്ങര കേരള കർഷക സംഘം ജില്ലാ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാർ അടങ്ങുന്ന മുസ്‌ലിം ലീഗ് നേതൃത്വം ഇപ്പോൾ വന്ദേ മാതരം മുഴുവൻ ചൊല്ലാൻ കാണാതെ പഠിക്കുകയൊണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ മുമ്പിൽ നിന്നത് പിണറായി സർക്കാരായിരുന്നു. വലതുപക്ഷം ശക്തിപ്പെടുന്നിടത്ത് ന്യൂനപക്ഷം ഇല്ലാതാവുന്നതാണ് നാം കാണുന്നത്.
സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ലീഗുകാർ സന്തോഷ പ്രകടനം നടത്തി. എന്നാൽ അമേരിക്ക കൂടുതൽ ബോംബ് വർഷിച്ചത്, ഇറാക്ക്, അഫ്ഗാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ് അതുപോലെ ഇന്ത്യയിലെ വലതുപക്ഷം ന്യൂന പക്ഷങ്ങൾക്കെതിരായ അക്രമണം നടത്തിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വി എം ഷൗക്കത്ത് അധ്യക്ഷനായി. സിപിഐ – എം ജില്ലാ സെക്രട്ടറി വിപി അനിൽ, പികെ അബ്‌ദുള്ള നവാസ്, സബാഹ് കുണ്ടു പുഴക്കൽ ,കെ ടി അലവിക്കുട്ടി, കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
foto :വേങ്ങരയിൽ നടന്ന കർഷക സംഘം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു എവിജയരാഘവൻ സംസാരിക്കുന്നു

error: Content is protected !!