Saturday, August 15

ദേശീയപതാക ഉയർത്തിയില്ല: തിരൂരങ്ങാടിയിൽ ബാങ്കുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു

തിരൂരങ്ങാടി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താത്ത കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ചെമ്മാട് കൊടിഞ്ഞി റോഡിൽ ഉള്ള തിരൂരങ്ങാടി ശാഖകൾക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
​തൃക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി. അബു, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജീവ് ബാബു കെ.പി.സി., തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റ് സി.സി. നാസർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. വീഴ്ച വരുത്തിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

error: Content is protected !!