
പി.ഇ.എസ് പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ പി.ടി.എ ഭാരവാഹികൾ
പി.ഇ.എസ് പരപ്പനാട് കോവിലകം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ അധ്യയന വർഷത്തേക്കുള്ള പി.ടി.എ പ്രസിഡന്റായി ബിബിൻ മേനോനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി രേഷ്മ ചന്ദ്രനെയും ഓഡിറ്ററായി മനാഫ് താനൂരിനെയും തെരഞ്ഞെടുത്തു. സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ ഇ. പി.ടി.എ സെക്രട്ടറിയായി പ്രവർത്തിക്കും.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ സ്കൂളിന്റെ അക്കാദമികവും സഹപാഠ്യ പ്രവർത്തനങ്ങളുടെയും പുരോഗതിക്കായി രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് യോഗത്തിൽ അറിയിച്ചു.