
തിരൂരങ്ങാടി : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നിയൂർ മുട്ടിച്ചിറ കാളിക്കണ്ടം സ്വദേശി വെളുത്തേടത്ത് ഹൈദർ ഹാജിയുടെ മകൻ എം പി മുഹമ്മദ് ഹസീബിനെ (27) യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ 9.30 ന് മുട്ടിച്ചിറയിലുള്ള ഇവരുടെ തറവാട് വീടിൻ്റെ കോണിമുറിയിൽ കെട്ടിത്തൂങ്ങിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
