
കെ മുക്കം ഉമർ ഫൈസിയോട് വിശദീകരണം ചോദിക്കും
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് പി.പി ഉമര്‍ മുസ്ലിയാരെയും, ട്രഷററായിരുന്ന പി.പി ഉമര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് എം.ടി അബ്ദുല്ല മുസ്ലിയാരെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായിരുന്ന യു.എം അബ്ദുറഹിമാന്‍ മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് വി. മൂസക്കോയ മുസ്ലിയാരെയും, പുതുതായി ഒരു വൈസ് പ്രസിഡന്റായി എ.വി അബ്ദുറഹിമാന്‍ മുസ്ലിയാരെയും, ജോയിന്റ് സെക്രട്ടറിയായിരുന്ന എം.ടി അബ്ദുല്ല മുസ്ലിയാര്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്ക് ജോയിന്റ് സെക്രട്ടറിയായി കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങരയെയും തെരഞ്ഞെടുത്തു.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തില്‍ വെച്ചാണ് ഒഴിവ് വന്ന സ്ഥാനത്തേക്ക് പുതിയ ഭാഹവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, ട്രഷറര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍, വൈസ് പ്രസിഡന്റുമാരായ കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, വി മൂസക്കോയ മുസ്ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ ഉമര്‍ ഫൈസി മുക്കം, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട് എന്നിവര്‍ അംഗങ്ങളായ കൂടിയാലോചന സമിതിയും, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചെയര്‍മാനും എം.ടി അബ്ദുല്ല മുസ്ലിയാര്‍ കണ്‍വീനറും, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ഗഫൂര്‍ അന്‍വരി മുതൂര് എന്നിവര്‍ അംഗങ്ങളായി ഫത്വ കമ്മിറ്റിയും രൂപീകരിച്ചു.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് കണ്ണൂര്‍ ജില്ലയിലെ കൊയ്യം സ്വദേശിയാണ്. 2008 മുതല്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഉമര്‍ മുസ്ലിയാര്‍ നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് പ്രസിഡന്റും എസ്.എന്‍.ഇ.സി ഗവേണിംഗ് കൗണ്‍സില്‍ കണ്‍വീനറും വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായിരുന്ന മര്‍ഹും കൊയ്യോട് ടി.എ മൊയ്തീന്‍ കുട്ടി മുസ്ലിയാരാണ് പിതാവ്. മതാവ് ഖദീജ.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട എം.ടി അബ്ദുല്ല മുസ്ലിയാര്‍ മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയാണ്. നിലവില്‍ സമസ്ത കേന്ദ്ര മുശാവറയുടെ ജോയിന്റ് സെക്രട്ടറിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റും സമസ്ത ഫത്വാ കമ്മിറ്റി കണ്‍വീനറും ഫാളില, ഫളീല ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനുമാണ്. മണ്ണാന്‍തൊടി അലവിക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനായി എം.ടി അബ്ദുല്ല മുസ്ലിയാര്‍ 1995ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
പുതുതായി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി മൂസക്കോയ മുസലിയാര്‍ വയനാട് ജില്ലയിലെ ഉള്ളിശ്ശേരി സ്വദേശിയാണ്. 2011 മുതല്‍ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട മൂസക്കോയ മുസ്ലിയാര്‍ സമസ്ത വയനാട് ജില്ലാ വൈസ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രസിഡന്റുമാണ്. പിതാവ് വള്ളിയില്‍ അബ്ദുല്ല ഹാജി, മാതാവ് ഖദീജ ഹജ്ജുമ്മ.
പുതുതായി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കോഴിക്കോട് ജില്ലയിലെ നന്തി സ്വദേശിയാണ്. 2016ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നിലവില്‍ സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രവര്‍ത്തക സമിതി അംഗവും നന്തി ദാറുസ്സലാം അറബിക് കോളേജ് ജനറല്‍ സെക്രട്ടറിയുമാണ്. പിതാവ് – അബ്ദുല്ല, മാതാവ് – ആമിന ബീവി.
ജോയിന്റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ട കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര സ്വദേശിയാണ്. 2014 മുതല്‍ കേന്ദ്ര മുശാവറയില്‍ അംഗമായ ദൈഹര്‍ ഫൈസി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗവും രാമപുരം അന്‍വാര്‍ ഇസ്ലാമിക് കോംപ്ലക്സ് സെക്രട്ടറിയുമാണ്. പിതാവ് – മൊയ്തീന്‍ ഹാജി, മാതാവ് – ഖദീജ.
കെ ഉമര്‍ ഫൈസിക്കെതിരെയും മറ്റു പലര്‍ക്കുമെതിരെയും സമസ്ത മുശാവറ മുമ്പാകെ വന്ന പരാതികളില്‍ വിശദീകരണം തേടി കത്ത് കൊടുക്കാന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കെ ഉമര്‍ ഫൈസി മുക്കം, വി മൂസക്കോയ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്റത്ത്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ വാക്കോട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി.കെ ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി എടപ്പാല, ബി.കെ അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട്, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, സി.കെ സൈതാലിക്കുട്ടി ഫൈസി കോറാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, കെ.എം ഉസ്മാനുല്‍ ഫൈസി തോടാര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ, പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി, ഇ അലവി ഫൈസി കൊളപ്പറമ്പ്, ടി.കെ അബൂബക്കര്‍ മുസ്ലിയാര്‍ വെളിമുക്ക്, അബ്ദുല്‍ഗഫൂര്‍ അന്‍വരി മുതൂര്, ബശീര്‍ അബ്ദുല്ല ഫൈസി ചീക്കോന്ന്, മുഹമ്മദ് ശരീഫ് ബാറഖവി വേശാല സംസാരിച്ചു.
