Thursday, September 24

സർകാർ കട്ടിന് പുറമേ സ്പെഷ്യൽ കട്ട്; വേങ്ങരയിൽ വ്യാപാരികൾ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി

വേങ്ങര : സംസ്ഥാന വ്യാപകമായി സർക്കാർ നിശ്ചയിച്ച അംഗീകൃത പവർ കട്ട് മറയാക്കി കെ എസ് ഇബി വേങ്ങര സെക്ഷന് കീഴിൽ തുടരെ തുടരെ വൈദ്യുതി തടസ്സമുണ്ടാക്കുന്ന ഒരുവിഭാഗo ജീവനക്കാരുടെ നടപടിയിൽ
പ്രതിഷേച്ച്
വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങരയൂണിറ്റ് കമ്മറ്റി കെ എസ് ഇബി
വേങ്ങര സെക്ഷൻ ഓഫീസിലേക്ക് മാർച്ച്‌ നടത്തി വ്യാപാര ഭവൻ പരിസരത്ത് തുടങ്ങിയ തുടങ്ങിയ മാർച്ച് കെ എസ് ഇബി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു തുടർന്ന് നടന്ന ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി യുത്തു വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയിൽ ഉത്ഘാടനം
ചെയ്തു യുണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി ആദ്യക്ഷത വഹിച്ചു വർക്കിങ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. Vs മുഹമ്മദലി ഹാജി. എം എ അസിസ് ഹാജി. എന്നിവർ സംസാരിച്ചു. ശിവശങ്കരൻ നായർ സ്വാഗതവും അനീസ് പനക്കൽ നന്ദിയും പറഞ്ഞു.
ഇനിയും ഇത്തരം ദ്രോഹ നടപടികളുമായി മുന്നോട്ട് പോയാൽ മണ്ഡലം, ജില്ലാ കമ്മറ്റികളുടെ നേതൃത്തിൽ സമര ഏറ്റെടുത്തു നടത്തുമെന്ന് ഉൽഘാടന പ്രസംഗത്തിൽ
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് അക്രം ചുണ്ടയിൽ പറഞ്ഞു
എൻ മൊയ്‌ദീൻ ഹാജി
T K M കുഞ്ഞുട്ടി.
A K കുഞ്ഞീതുട്ടി ഹാജി.
ഇബ്രാഹിം വെട്ടി കാട്ടിൽ.KRകുഞ്ഞിമുഹമ്മദ് ഹാജി. k P റഷീദ് ഹാജി.അബ്ദുൽ ഷുക്കൂർ ഹാജി. ഹക്കീം തുപ്പിലിക്കാട്ട്.
കിഡ്സ്‌ ബാവ എന്നിവർ പ്രകടനത്തിന് നേതൃത്വംനൽകി