
തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരൂരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. നിസാർ റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, വിദ്യാർത്ഥികൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ജാഗ്രത തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷർമിളി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഹഖ് പി.എം. അധ്യക്ഷത വഹിച്ചു.
മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, എം. കാർത്തിയാനി, പി.പി. സുബൈർ എന്നിവർ സംസാരിച്ചു. അധ്യാപകരായ രതീഷ്, നാസർ, ജസീറ, ഇസ്മായിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ അവബോധം വളർത്തുകയും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ റോഡപകടങ്ങൾ കുറക്കുന്നതിനായി 34 വർഷത്തിലധികമായി മലപ്പുറം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മാപ്സ് വാഹന അപകടങ്ങൾ ത കുറക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മാപ്സ് എല്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അറിയിച്ചു.
ഫോട്ടോ :- എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ നിസാർ റോഡ് സുരക്ഷ ക്ലാസ് എടുക്കുന്നു
