Tuesday, September 29

തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി എം അബൂബക്കർ മാസ്റ്റർ അന്തരിച്ചു

തിരുരങ്ങാടി : ഓറിയൻ്റൽ ഹൈസ്കൂൾ , എസ് എസ് എം ഒ ട്രെയിനിങ് സ്കൂൾ എന്നിവയിലെ പ്രധാനാധ്യാപകൻ ആയിരുന്ന പി.എം.അബൂബക്കർ (91) അന്തരിച്ചു. ഇന്ന് രാവിലെ 9.15 മുതൽ യത്തീംഖാനയിൽ പൊതു ദർശനം ഉണ്ടായിരിക്കും
11.15 ന് യത്തീംഖാന മസ്ജിദിൽ നിസ്കാരം, കബറടക്കം 11.30 ന് മേലെ ചിന മസ്ജിദിൽ.  കെ എൻ എം സംസ്ഥാന കൗൺസിലർ, മുസ്ലിം ഓർഫനേജ് കമ്മിറ്റി അംഗം, ദീർഘകാലം കെഎൻ എം മണ്ഡലം പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ പരേതയായ ഉരുണിയൻ നബീസ.
മക്കൾ: അബ്ദു സമദ്, ഇബ്രാഹീം കുട്ടി (യു എ ഇ), മുഹമ്മദ് ഹനിഫ ( അധ്യാപകൻ, കോടഞ്ചേരി ഗവ കോളേജ് ),
നൗഷാദ് (അധ്യാപകൻ, തേനി റാവുത്തർ കോളേജ് ),
ഖദീജ (റിട്ട. ഹെഡ്മിസ്ട്രസ് ഒ എച്ച് എസ് തിരൂരങ്ങാടി), സുഹറാബി (റിട്ട. ലക്ചറർ, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി), ഹബീബ, റഫീദ.
മരുമക്കൾ : ഷാനാവാസ്, ഫൈസൽ, ബഷീർ, ഷാഹിന (അധ്യാപിക, കൊടിഞ്ഞി പനക്കത്തായം എ എം എൽ പി സ്കൂൾ), നബീല, റഹീദ (ഫാർമസിസ്റ്റ്), ഷഹ്‌ല ( അധ്യാപിക, എസ് എൻ എം എച്ച് എസ് പരപ്പനങ്ങാടി), പരേതനായ ഷാഫി. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഹംസ, അലവിക്കുട്ടി (മുൻ പ്രിൻസിപ്പൽ, PSMO കോളജ് തിരൂരങ്ങാടി), പരേതനായ അബ്ദുല്ല.