
ചെമ്മാട് പ്രതിഭ തീയേറ്റർസിന്റെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി.. മാപ്പിളപ്പാട്ട്, ലളിതഗാനം, വയലാർ സിനിമാഗാനാലാപനം എന്നീ ഇ നങ്ങളിൽ മത്സരങ്ങൾ നടന്നു. മാപ്പിള പ്പാട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഫുഹാദ്സനിൻ, ഇഹ്സാൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി മൂന്നാം സ്ഥാനം ഫാത്തിമമറിയാം, നൂഹാകാസിം എന്നിവർ പങ്കിട്ടു. സീനിയർ വിഭാഗത്തിൽ അസീക്കപർവിൻ, മുഹമ്മദ്മിഷാൽ, ആദിൽ മുഹമ്മദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.
ലളിതഗാനമത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അ യിരിൻ, അയാൻ kp, ഇഹ്സാൻ അഹമ്മദ് എന്നിവരും
ലളിത ഗാനം സീനിയർ മത്സരത്തിൽ അമേയ, മുഹമ്മദ് മിഷാൽ, അസീക്കപർവിൻ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഉതിർന്നവർക്ക് വേണ്ടി നടത്തിയ വയലാർ സിനിമാഗാനാലാപന മത്സരത്തിൽ സതീഷ് കരുമാട്ട്, പ്രഭാകരൻ, സുബിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന മത്സരങ്ങൾ തിരുരങ്ങാടി മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ വി വി അബു ഉത്ഘാടനം ചെയ്തു പ്രോഗ്രാം ചെയർമാൻ ഡോക്ടർ കെ. ശിവാനന്ദൻ സ്വാഗതം പറഞ്ഞു. പ്രതിഭ വൈസ് പ്രസിഡന്റ് സജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.. പ്രതിഭ സെക്രട്ടറി സത്യൻ നന്ദി യും പറഞ്ഞു പ്രതിഭ യിലെ അംഗങ്ങളും വനിതാ വേദി, വയോജന വേദി, ബാലവേദി എന്നി ഉപ സംഘടന കളുടെ അംഗങ്ങളും സഹകരിച്ചു..
