പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ 10-12-2022ന് വ്യാപാരികൾക്കും പൊതുസമൂഹത്തിനും വേണ്ടി കോഴിക്കോടുള്ള ഹെൽപ്പിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് കൊണ്ട് വൃക്ക രോഗനിർണയ ക്യാമ്പും, തിരൂരങ്ങാടി മലബാർ MKH EYE ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് തിമിരരോഗ നേത്ര രോഗ പരിശോധന ക്യാമ്പും. പരപ്പനങ്ങാടിയിലെ ആൽഫാ ബയോ ലാഭവുമായി സഹകരിച്ചുകൊണ്ട് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും SNMHSS സ്കൂളിൽ വച്ച് സൗജന്യമായി നടത്തുകയുണ്ടായി. 500 ഓളം വരുന്ന വ്യാപാരികളും പൊതുസമൂഹവും പങ്കെടുത്തു. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ്, ജനറൽ സെക്രട്ടറി വിനോദ് എ വി , സെക്ക്രട്ടറി ഫിറോസ് സിറാമിക്, ഷൗക്കത്ത് ഷാസ്, ഫൈനാൻസ് സെക്രട്ടറി ഹരീഷ് ബ്രാസ് , KVVES തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീ മുജീബ് ദിൽദാർ യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് മുനീർ സ്റ്റാർ,പ്രോഗ്രാം കോഡിനേറ്റർ അവൻവർ po, യൂത്ത് വിംങ്ങ് ഭാരവാഹികളായ ആബിദ് മിന ,ഷമീർ അബ് ഷാസ് ,സിയാദ് ടോയ്സ് മാൾ, വനിതാ വിംഗ് ഭാരവാഹികളായ ജയ, ശില്പി, ജസീല എന്നിവർ നേതൃത്വം നൽകി.