ചെറുമുക്ക് സ്വദേശിയായ ബേക്കറിയുടമ കർണാടകയിൽ ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി : കർണാടകയിലെ ബേക്കറിയിൽ ചെറുമുക്ക് സ്വദേശി ഷോക്കേറ്റ് മരിച്ചു. സലാമത്ത് നഗർ സ്വദേശി വളപ്പിൽ കുഞ്ഞാലൻ (76) ആണ് മരിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3

കർണ്ണാടകയിലെ ഗുൽബർഗ ജില്ലയിലെ ഔറാദ് എന്ന സ്ഥലത്തെ ബേക്കറിയിൽ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. നാൽപ്പത് വർഷത്തോളമായി കർണ്ണാടകയിൽ ബേക്കറി നടത്തി വരികയായിരുന്നു കുഞ്ഞാലൻ. ഗുൽബർഗ് ഗവണ്മെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു വന്നു. ഇന്ന് ചെറുമുക്ക് പള്ളിയിൽ ഖബറടക്കും. ഭാര്യ, പാത്തുമ്മു. മക്കൾ: മുനീർ, അക്ബർ, മുഹമ്മദലി, ഷാഫി, ജമീല. മരുമക്കൾ: മൈമൂന, സാജിദ, നസീബ,

സഹോദരങ്ങൾ ; അലവി ഹാജി, ഹംസ, കുഞ്ഞീമ, മറിയാമു, സൈനബ .പരേതരായ മൊയ്‌ദീൻ കുട്ടി ,അഹമ്മദ്

error: Content is protected !!