റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കഞ്ചാവ് നിറച്ച കാര്‍ രഹസ്യമായി നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്.

വാടകയ്ക്ക് നല്‍കിയ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തില്‍ ഏപ്രില്‍ ഏഴിനാണ് പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ചാക്കുകളില്‍ കഞ്ചാവ് കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്. ഷജീറിനെയും ഷെമീറിനേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാര്‍ പള്ളുരുത്തിയില്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. അക്ഷയ് രാജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂവെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!