ശാരീരിക അളവെടുപ്പം കായിക ക്ഷമതാ പരീക്ഷയും

ജയിൽ വകുപ്പിലെ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് ഒന്ന് (കാറ്റഗറി നമ്പർ: 494/19,496/19), എക്‌സൈസ് വകുപ്പിലെ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി കാറ്റഗറി നമ്പർ: 497/19,498/19) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർത്ഥികൾക്കായി ശാരീരിക അളവെടുപ്പം, കായിക ക്ഷമതാ പരീക്ഷയും മെയ് 23, 24, 25, 26 തീയതികളിൽ സെന്റ് ജോസഫ് സ് കോളേജ് ഗ്രൗണ്ട്, ദേവഗിരി, കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ട് കോഴിക്കോട് എന്നീ ഗ്രൗണ്ടുകളിൽ വച്ചു പുലർച്ചെ 5.30 മുതൽ നടത്തും.

ഉദ്യോഗാർത്ഥികൾ അവരവരുടെ അഡ്മിഷൻ ടിക്കറ്റ് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും (പ്രൊഫൈലിൽ-നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് അടക്കം) ഡൌൺലോഡ് ചെയ്ത് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ചിന് തന്നെ കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. നിശ്ചിത തീയതിയിൽ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് ഒരു സാഹചര്യത്തിലും വീണ്ടും അവസരം നൽകുന്നതല്ല.

error: Content is protected !!