പുല്ലൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

തിരൂര്‍ : പുല്ലൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു.പുല്ലൂര്‍ സ്വദേശി പുന്നശ്ശേരി മുകുന്ദന്റെ മകന്‍ അജിന്‍ (14) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പുല്ലൂര്‍ വെങ്ങാലൂരില്‍ വച്ചാണ് സംഭവം. ഷൊര്‍ണ്ണൂര്‍- കോഴിക്കോട് ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോട്ടം നടപടികള്‍ക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കും. ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

error: Content is protected !!