Sunday, August 17

2024 ൽ ‘ഇന്ത്യാ സഖ്യം’ മോഡിയെ താഴെയിറക്കും : വിനോദ് മാത്യു വിൽസൺ

തിരൂരങ്ങാടി : കെജ്രിവാളും രാഹുൽഗാന്ധിയും അടങ്ങുന്ന ഇന്ത്യാസഖ്യം മോഡിയെയും അമിത് ഷായെയും ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻറ് വിനോദ് മാത്യു വിൽസൺ പ്രസ്താവിച്ചു. തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടിയുടെ സ്വതന്ത്ര വാരാഘോഷ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പ്രയാസത്തിൽ ആവുന്ന സമയത്തെല്ലാം നിശബ്ദനാകുന്ന നരേന്ദ്രമോഡി വർഗീയതയും വിഭജന രാഷ്ട്രീയവും വെച്ച് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് ഹംസക്കോയ. വി.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ദിലീപ് മൊടപ്പിലാശ്ശേരി, ജില്ലാ പ്രസിഡൻറ് അബ്ദുൾ നാസർ മങ്കട എന്നിവർ മുഖ്യാതിഥികളായിരുന്നു. ഷൗക്കത്തലി ഇരോത്ത്, ശബീറലി മുല്ലവീട്ടിൽ, സമീർ കുറ്റൂർ, ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധികളായ മോഹനൻ വെന്നിയൂർ, റഫീഖ് പാറക്കൽ , സിദ്ദീഖ് പനക്കൽ . മുഹമ്മദലി, അക്ബർ കൊടിഞ്ഞി, ഷമീം ഹംസ പി ഓ , സലാം കെ സാദിഖ തെയ്യാല എന്നിവർ പ്രസംഗിച്ചു ഫൈസൽ ചെമ്മാട് നന്ദി പറഞ്ഞു.

error: Content is protected !!