പുതുപള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി

തിരൂരങ്ങാടി : പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോഡ് ഭൂരിപക്ഷം നേടിയതില്‍ ആഹ്ലാദമര്‍പ്പിച്ച് എആര്‍ നഗര്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, പൂങ്ങാടന്‍ ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് നേതാക്കളായ എ പി ഹംസ,പി കെ മൂസ ഹാജി, അസീസ് ഹാജി,കെ.പി മൊയ്ദീന്‍ കുട്ടി,ഷെമീര്‍ കാബ്രന്‍, ഷമീം തറി, ഹംസ തെങ്ങിലാന്‍,മുസ്തഫ പുള്ളിശ്ശേരി, സി.കെ മുഹമ്മദാജി,അസീസ് എ പി, റഷീദ് കൊണ്ടാണത്ത്, മൊയ്ദീന്‍ കുട്ടി മാട്ടറ, പി കെ ഹസ്സന്‍, സുലൈഖ മജീദ്,സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍, അബുബക്കര്‍ കെ.കെ, മജീദ് പൂളക്കല്‍,എന്നിവര്‍ സംസാരിച്ചു.

കബീര്‍ ആസാദ്,അഫ്‌സല്‍ ‘ചെണ്ടപ്പുറായ, ഷാഫി ശാരത്ത്, മജീദ് പുതിയത്പുറായ, വേലായുദ്ധന്‍ പുകയൂര്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ് പി കെ, ഷൈലജ പുനത്തില്‍, സജ്‌ന അന്‍വര്‍, ബേബി, എന്നിവര്‍ നേതൃത്വം നല്‍കി. മറ്റു യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.ടൗണില്‍ വമ്പിച്ച കരിമരുന് പ്രയോഗവും നടത്തി.

error: Content is protected !!