ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക ; സിപിഐ പദയാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ബിജെപിയെ പുറത്താക്കി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.ഐ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി കാല്‍നട ജാഥ സംഘടിപ്പിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് പുളിക്കലകത്ത് ജാഥ ഉദ്ഘാടനം ചെയ്തു.

മെട്രോ ബീരാന്‍ കുട്ടി അധ്യക്ഷം വഹിച്ചു. സി.പി.ഐ തിരുരങ്ങാടി മണ്ഡലം സെക്രട്ടറി കെ.മൊയ്തീന്‍കോയ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ മോഹനന്‍ നന്നമ്പ്ര, പി.സുലോചന,സി.ദിവാകരന്‍ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സി.ടി.ഫാറൂഖ്,കെ.വി.മുംതസ് വര്‍ഗ ബഹുജന സംഘടനാ നേതാക്കളായ സി.കെ.കോയാമു ഹാജി,സി.ടി.മുസ്ഥഫ എന്നിവര്‍ വിവിധ സ്വികരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റന്‍ സി.പി.നൗഫല്‍ ജാഥ സ്വികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.

error: Content is protected !!