സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

വേങ്ങര : കെ പി സി സി മൈനോറിറ്റി ഡിപ്പാര്‍റ്റ് മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. നിയോജമണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ പി പി ആലിപ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് നഹ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കരീം കാബ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സിദ്ധീഖ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ കെ ആലി മൊയ്ദീന്‍, പി പി എ ബാവ, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം എന്‍ ആശിഖ്, മാസ് റിലീസ് സെല്‍ ഭാരവാഹികളായ വി പി കുഞ്ഞിമുഹമ്മദ് ഹാജി, കെ.കുഞ്ഞിമൊയ്ദീന്‍,മുസ്തഫ പുള്ളി ശ്ശേരി, സലിം മാസ്റ്റര്‍, ഹസ്സന്‍ പി കെ, സക്കീര്‍ ഹാജി, കെ.ഗംഗാധരന്‍, വിജയന്‍കാളങ്ങാടന്‍,കബീര്‍ ആസാദ്,അസ്ലം എന്‍ കെ ,എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് ചെയര്‍മാന്‍ സക്കീര്‍ അലി കണ്ണോത്ത് സ്വാഗതവും, സുലൈഖ മജീദ് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത നിയോജക മണ്ഡലം ഭാരവാഹികള്‍ ചുമതലയേറ്റു. വര്‍ഗീയ മുക്ത ഭാരതം കെട്ടിപ്പടുക്കാന്‍ കക്ഷി രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി ജനങ്ങള്‍ ഒരുമിച്ചു നിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!