എആര്‍ നഗര്‍ : മാലിന്യ കവറില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണമാല ഉടമയെ അന്വേഷിച്ച് കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ മാതൃകയായി. എ ആര്‍ നഗര്‍ പഞ്ചായത്തിലെ വലിയപറമ്പ് ഒന്നാം വാര്‍ഡിലാണ് സംഭവം. എ ആര്‍ നഗര്‍ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരാണ് സ്വര്‍ണ്ണമാല തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. സ്വര്‍ണമാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാക്കത്തലി ഉടമ പുതിയാട്ട് ശരണ്യക്ക് തിരിച്ചു നല്‍കി.
മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പ്ലാസ്റ്റിക് കവറിനുള്ളില്‍ മാലിന്യം വേര്‍തിരിക്കുന്നതിനിടെയാണ് സ്വര്‍ണമാല ഹരിത കര്‍മസേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട് പവനോളം വരുന്ന സ്വര്‍ണ മാലയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ മാല ആരുടെതാണെന്ന അന്വേഷണവും ഇവര്‍ ആരംഭിച്ചു. ഒടുവില്‍ വാര്‍ഡിലെ പുതിയാട്ട് ശരണ്യയുടെതാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങല്‍ ലിയാക്കത്തലി ഉടമ പുതിയാട്ട് ശരണ്യക്ക് തിരിച്ചു നല്‍കി.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാ കത്തലി, വാര്‍ഡ് മെമ്പര്‍ ജിഷ ടീച്ചര്‍,വിഇഒ റഷീദ് ചെമ്പകത്ത് ഹരിതമസേനങ്ങളായ റൈഹാനത്ത്, പ്രേമലത, സുനിമോള്‍ എന്നിവര്‍ പങ്കെടുത്തു, മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച സേനാംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, വിഇഒ പ്രത്യേകം അനുമോദിച്ചു