
തിരൂരങ്ങാടി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിക്കെതിരെ എക്‌സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവല്‍ക്കരണവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. തിരൂരങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാനാദ്ധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി എം അബ്ദുല്‍ ഹഖ്, എസ് എം സി ചെയര്‍മാന്‍ അബ്ദുല്‍ റഹിം പൂക്കത്ത്, രതീഷ് ടീ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അനിരുദ്ധ് കെ.ആര്‍ സ്വാഗതവും മുഹമ്മദ് സജാദ് നന്ദിയും പറഞ്ഞു