Thursday, September 3

റോഡ് പരിസരം ശുചീകരിച്ച് പികെവിഎസ്

തിരൂരങ്ങാടി : മൂന്നിയൂര്‍ പാറക്കടവ് – കളത്തിങ്ങല്‍ പാറ വികസന സമിതി ( പി.കെ. വി. എസ്) പ്രവര്‍ത്തകര്‍ പാറക്കടവ് മുതല്‍ കളത്തിങ്ങല്‍ പാറ വരെയുള്ള റോഡ് സൈഡ് ശുചീകരിച്ചു. റോഡിലേക്കിറങ്ങി നിന്നിരുന്ന പുല്ലും പൊന്തക്കാടുകളും മരച്ചില്ലകളും വെട്ടിമാറ്റിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ മണമ്മല്‍ ശംസുദ്ധീന്‍ , പി.കെ. വി. എസ്. രക്ഷാധികാരികളായ കൊറ്റിയില്‍ ബാവ, വളപ്പില്‍ കുഞ്ഞ സംബന്ധിച്ചു. ചെയര്‍മാന്‍ വി.പി. ചെറീദ്, കണ്‍വീനര്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ട്രഷറര്‍ സി.എം. ഷെരീഫ് മാസ്റ്റര്‍, വി.പി. ബാവ, വി.പി. പീച്ചു, കൊല്ലഞ്ചേരി കോയ,കെ.ടി. ജാഫര്‍, സി.എം. ചെറീദ്, വി.പി. മുസ്ഥഫ, വേലായുധന്‍ കുട്ടി, സി.എം. അബൂബക്കര്‍, വി.പി. ഫൈസല്‍, സി.എം. കുഞ്ഞാപ്പു, മുഹമ്മദ് എന്നിവര്‍ നേത്രത്വം നല്‍കി.