Friday, August 15

പരപ്പനങ്ങാടി തീരദേശ മേഖലയില്‍ മാസ്സ് മാരത്തോണ്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : നഹാസ് ഹോസ്പിറ്റല്‍, കേരള എക്‌സൈസ് വകുപ്പ് – വിമുക്തി മിഷന്‍ സംയുക്തമായി പരപ്പനങ്ങാടി തീരദേശ മേഖലയില്‍ റണ്‍ എഗേയ്ന്‍സ്റ്റ് ഡ്രഗ്‌സ് റണ്‍ ഫോര്‍ ബോണ്‍ ഹെല്‍ത്ത് മാസ്സ് മാരത്തോണ്‍ സംഘടിപ്പിച്ചു. മാരത്തോണ്‍ നാഹാസ് ഹോസ്പിറ്റലിന്റെ മുന്നില്‍ നിന്നും തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ് ഫ്‌ലാഗ് ഓഫ് ചെയ്തു.

2 കിലോ മീറ്റര്‍ ദൈര്‍ഘ്യം ഉള്ള ഫണ്‍ റണ്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ. ഷിബു ഫ്‌ലാഗ് ഓഫ് ചെയ്തു. മത്സരത്തിന് ശേഷം സമ്മാനദാന ചടങ്ങിന് നാഹാസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ അബ്ദുള്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യഭ്യാസ മന്ത്രി അബ്ദു റബ്ബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ. ഷിബു, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് അനില്‍കുമാര്‍ സികെ, വിമുക്തി ജില്ലാ മാനേജര്‍ മോഹന്‍ കെപി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി. 450 പേരോളം മാരത്തണ്‍ മത്സരത്തിനും 200 ഓളം പേര് ഫണ്‍ റണ്ണിലും പങ്കെടുത്തു. ഈ ഉദ്യമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായ പരിപാടി ആയി മാറി.

error: Content is protected !!