
തിരുരങ്ങാടി : തിരുരങ്ങാടി നിയോജക മണ്ഡലം ആര്യാടന്‍ മുഹമ്മദ് ഫൌണ്ടേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ചെറുകാട് ഓഡിറ്റോറിയത്തില്‍ ‘പശ്ചിമേഷ്യയിലെ മനുഷ്യകുരുതിക്കെതിരെ ജനസദസ്സ് സംഘടിപ്പിച്ചു.’ സദസ്സ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പലസ്തീനില്‍ ജൂതന്മാരെ കുടിയിരുത്തുന്നതിനെതിരെ നരകത്തിന്റ വാതിലാണ് നിങ്ങള്‍ തുറന്നു കൊടുക്കുന്നത് എന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അന്നത്തെ പ്രസ്താവന എത്രത്തോളം ശരിയായിരുന്നു എന്നും, അന്നും ഇന്നും എന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പലസ്തീന്‍ ജനതയ്‌ക്കൊപ്പം ആണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
തിരുരങ്ങാടി നിയോജക മണ്ഡലം ചെയര്‍മാന്‍ നീലങ്ങത് അബ്ദുല്‍ സലാം അധ്യക്ഷം വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ തയ്യിബ് അമ്പാടി സ്വാഗതം പറഞ്ഞു. വിഎ കരീം, വി സുധാകരന്‍, വീക്ഷണം മുഹമ്മദ്, റിയാസ് മുക്കോളി, ബിപി ഹംസക്കോയ തുടങ്ങിയവര്‍ സംസാരിച്ചു. തിരൂരങ്ങാടി മുനിസിപ്പല്‍ ആര്യാടന്‍ മുഹമ്മദ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പികെ അബ്ദുല്‍ റഹ്‌മാന്‍ നന്ദി രേഖപ്പെടുത്തി.
എന്‍പി ഹംസക്കോയ, എ.ടി ഉണ്ണി, പികെ അബ്ദുല്‍ അസീസ്, നിഷാദ് എടരിക്കോട്, അലിമോന്‍ തടത്തില്‍, സുജിനി മുളമുക്കില്‍, കരീം ഹാജി മൂഴിക്കല്‍, സുന്ദര്‍ രാജന്‍, ശ്രീജിത് മാസ്റ്റര്‍, ഷാഫി പൂക്കയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.