മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മോണ്ടിസോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പീ പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.

———–

ഇ-ഹെൽത്ത് പ്രൊജക്ടില്‍ ഒഴിവ്

ഇ-ഹെൽത്ത് കേരള പ്രൊജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ‘ട്രെയിനി സ്റ്റാഫ്’ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഹാർഡ്‍വെയർ ആന്റ് നെറ്റ്വ‍ർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‍വെ‍യർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ എട്ടിന് മുമ്പായി ehealthmlp@gmail.com എന്ന ഇ-മെയിൽ വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745799946.

————-

ലേലം ചെയ്യും

കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് വളവന്നൂർ വില്ലേജ് ചെറവന്നൂർ ദേശം റീ സർവേ 213/4ൽ പ്പെട്ട 2.909 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം 2024 ജനുവരി 11ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.

കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് തൃക്കണ്ടിയൂർ വില്ലേജിൽ റീ സർവേ 13/17-2ൽപ്പെട്ട 3.11 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം 2024 ജനുവരി ഒമ്പതിന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.

വാറണ്ട് കക്ഷിയുടെ പേരില്‍ ജപ്തി ചെയ്ത വെട്ടം വില്ലേജിലെ റീസർവേ 103/138ൽപ്പെട്ട ആർസ് ഭൂമിയിൽ കുടിശ്ശികക്കാരവുമുള്ള 1/4 അവകാശവും സകലവിധ കുഴിക്കൂർ ചമയങ്ങളുമടക്കം 2024 ജനുവരി നാലിന് രാവിലെ 11 മണിക്ക് വസ്തുനിൽക്കുന്ന സ്ഥലത്തുവച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.

—————–

കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നിന്നും പാറ്റേൺ/സി.ബി.സി പദ്ധതികൾ പ്രകാരം വായ്പ എടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി ഡിസംബർ 30 വരെ ദീർഘിപ്പിച്ചു. വായ്പാ കുടിശ്ശികകാർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0483 2734807. ഇ-മെയിൽ: pomlp@kkvib.org

————————–

സൗജന്യ തൊഴിൽ പരിശീലനം

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. സ്‌കിൽ ഹബ്ബ് പദ്ധതിയിൽ ഫിറ്റ്‌നസ് ട്രെയിനർ, ഹാൻഡ് എംബ്രോയ്ഡറി, ഫ്രണ്ട് ഓഫീസ് ട്രെയിനി എന്നീ കോഴ്‌സുകളിലാണ് പരിശീലനം. 18-45 വയസ്സ് ആണ് പ്രായപരിധി. ഡിസംബർ 18ന് ക്ലാസുകൾ ആരംഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയാണ് വരെയാണ് ക്ലാസ് സമയം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാരിന് കീഴിലെ നാഷണൽ സ്‌കിൽ ഡെവലപ്‌മെൻറ് കോർപ്പറേഷന്റെ(NSDC) സർട്ടിഫിക്കറ്റ് ലഭിക്കും.

താല്പര്യമുള്ളവർ https://link.asapcsp.in/pmkvypandikkad എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. പാണ്ടിക്കാട് ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നേരിട്ടെത്തിയും പ്രവേശനം നേടാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കണ് അവസരം. ഫോൺ: 9072048066, 8590386962.

————

ജില്ലാതല ഗ്യാസ് ഉപഭോക്തൃ ഓപ്പണ്‍ഫോറം മാറ്റിവച്ചു

ഇന്ന് (ഡിസംബര്‍ 6 ബുധന്‍) മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല ഗ്യാസ് ഉപഭോക്തൃ ഓപ്പണ്‍ഫോറം മാറ്റിവച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!