സമ്മേളന പ്രചരണം ജീവ കാരുണ്യ പ്രവര്‍ത്തനമാക്കി പിഡിപി

തിരൂരങ്ങാടി : കോട്ടക്കലില്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പിഡിപിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിഡിപി തിരുരങ്ങാടി ടൗണ്‍ കമ്മറ്റി തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് ജീവന്‍ രക്ഷ ഇഞ്ചക്ഷന്‍ മരുന്നുകള്‍ കൈമാറി. ടൗണ്‍ പ്രസിഡന്റ് അസൈന്‍ പാപത്തിയുടെ സാന്നിധ്യത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെഴ്‌സിംഗ് സുപ്രണ്ട് ശൈലജ എന്നിവര്‍ക്കാണ് കൈമാറിയത്. മുസമ്മില്‍ സി സി, ഇല്യാസ് എം കെ, സലാം സി കെ നഗര്‍, മുല്ലക്കോയ എം എസ് കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!