തിരൂരങ്ങാടി : എല്ലാവിദ്യാലയങ്ങളും സമ്പൂര്‍ണ പുകയില മുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രഖ്യാപിക്കപ്പെടുന്നതിന്റെ മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുകയുടെ അധ്യക്ഷതയില്‍ മലപ്പുത്ത് ജില്ലാ തല യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു
ഡെപ്യൂട്ടി ഡി. എം ഒ മാരായ ഡോ. നൂന മര്‍ജ, ഡോ. ഷുബിന്‍. സി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ടി. മുഹമ്മദ് കുട്ടി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. ദിനേശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1.സി കെ സുരേഷ് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മാസ്സ് മീഡിയ ഓഫീസര്‍ പി. എം ഫസല്‍ നന്ദിയും പറഞ്ഞു.