Sunday, August 17

ലഹരിവിരുദ്ധ സന്ദേശവുമായി ചെസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : എക്സൈസ് മലപ്പുറം ഡിവിഷനും വിമുക്തി മിഷനും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി ‘ലഹരിക്കെതിരെ ചെക്ക് വെക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ചെസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഗാഥ,മലപ്പുറം മുന്‍സിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ അബ്ദുള്‍ ഹക്കീം, വിമുക്തി മാനേജര്‍ ജിജുജോസ്,എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ കെ.എം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ ജിഎംഎച്ച്എസ്എസിലെ ഇ.ഷിയാസ് മോന്‍ ചാമ്പ്യനായി. ഇ.ഷിയാസ് മോന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉപഹാരം സമര്‍പ്പിച്ചു

ചടങ്ങില്‍ ചെമ്പ്ര ഊരിലെ ഐ.ജി.എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിത്തുവിന് ജില്ലാ കളക്ടര്‍ ചെസ്സ് ബോര്‍ഡ് നല്‍കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈ.ഷിബു സ്വാഗതവും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.ജിനീഷ് നന്ദിയും പറഞ്ഞു.

error: Content is protected !!