റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍: ഒറ്റത്തവണ പ്രമാണ പരിശോധന
മലപ്പുറം ജില്ലയില്‍ വനംവകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍ (കാറ്റഗറി നമ്പര്‍ 408/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും ഒറ്റത്തവണ പ്രമാണ പരിശോധനയും പി.എസ്.സിയുടെ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 27 ന് രാവിലെ എട്ടിന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയ ശാരീരിക അളവെടുപ്പിനുള്ള അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പടെ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫൈലിലെ അഡ്മിഷന്‍ ടിക്കറ്റ്, മെസ്സേജുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്. ഫോണ്‍ 0483 2734308.
————
ഗതാഗതം നിരോധിച്ചു
ഫാറൂഖ് കോളേജ് – വാഴക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 24 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഴക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ആക്കോട് നിന്നും അരൂര്‍ ഐക്കരപ്പടി വഴിയും ഫാറൂഖ് കോളേജ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാരാട് എള്ളത്ത്പുറായ ദാനഗ്രാം വഴി പെരിങ്ങാവ് വാഴയൂര്‍ മുണ്ടക്കശ്ശേരി ആക്കോട് വഴിയും തിരിഞ്ഞ് പോകണം.
———-
ദര്‍ഘാസ് ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ജില്ലാ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ സിസിടിവിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. മഞ്ചേരി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസ് സ്വീകരിക്കും.
ഫോണ്‍ 0483 2978888.
————
സ്‌കൂൾ കലോത്സവ ഫോട്ടോകൾ ക്ഷണിച്ചു
കൊല്ലത്ത് 2024 ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്രഫോട്ടോഗ്രാഫർമാരിൽ നിന്ന് ഫോട്ടോകൾ ക്ഷണിക്കുന്നു. മികച്ച ചിതത്തിന് യഥാക്രമം 10,000/-, 7,000/- 5,000/- രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. മുൻകാല സ്‌കൂൾ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയതി. 28.12.2023
ചിത്രങ്ങൾ അയക്കേണ്ട ഇമെയിൽ വിലാസം: kmaphotostvpm@gmail.com. കൂടുതൽ വിവരങ്ങൾക്ക് 9447225524
———
ജൂനിയര്‍ റെസിഡന്റ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ റെസിഡന്റ് (എം.ബി.ബി.എസ്) തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജനുവരി നാലിന് രാവിലെ പത്തുമണിക്ക് മെഡിക്കല്‍ കോളേജ് പ്രന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0483 2764056
————
ലീഗല്‍ കൗണ്‍സിലര്‍ നിയമനം; അഭിമുഖം ജനുവരി മൂന്നിലേക്ക് മാറ്റി
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഞ്ചേരി പി. സരോജിനി അമ്മ സ്മാരക മഹിളാ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററില്‍ ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിന് 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ജനുവരി മൂന്നിന് ഉച്ചക്ക് മൂന്നുമണിക്ക് നടക്കും.
അപേക്ഷകര്‍ ഉച്ചക്ക് ഒരുമണിക്ക് മുമ്പായി സരോജിനി അമ്മ മഹിളാ സമാജം ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2760028, 9447168435
———
സീറ്റൊഴിവ്
മങ്കട ഗവ. കോളജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രണ്ട്, നാല് സെമസ്റ്റര്‍ ബിരുദ ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. രണ്ടാം സെമസ്റ്റര്‍ മാത് സ് (വിവിധ കാറ്റഗറികളില്‍), രണ്ടാം സെമസ്റ്റര്‍ ബി.കോം(മുസ് ലിം), നാലാം സെമസ്റ്റര്‍ ഇംഗ്ലീഷ്, ഹിസ്റ്ററി(വിവിധ കാറ്റഗറികളില്‍), നാലാം സെമസ്റ്റര്‍ മാത് സ് (ഒ.ബി.എച്ച് ആന്‍ഡ് ഒ.ബി.എക്‌സ്) എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ യൂനിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ പ്രിന്റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജനുവരി എട്ടിന് ഉച്ചക്ക് 12 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. എസ്.സി, എസ്.ടി അപേക്ഷകരുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഫോണ്‍: 04933202135