മരങ്ങളുടെ പുനർ ലേലം
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ സായ്‌വിൻ പടിക്കൽ കെട്ടിടം നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പൂളമരം ജനുവരി ഒമ്പതിന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾക്കായി കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9961331329.
—————-
വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി
ഐ.എൻ.എസ് സാമോറിന്റെ നേതൃത്വത്തിൽ നാവിക സേനയിൽ നിന്നുള്ള വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 29ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കുന്ന പരിപാടിയിൽ വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ്രതിനിധികൾ വിശദീകരിക്കും. ജില്ലയിലെ നാവിക സേനയിൽ നിന്നുള്ള വിമുക്തഭടന്മാരുടെ വിധവകൾക്ക് പങ്കെടുക്കാം. ഫോൺ: 04985226100, 04832734932.
————-
പൂർവ സൈനികരുടെ വിധവകളുടെ വാർഷിക സംഗമം
നാവിക സേനാ വിഭാഗത്തിലെ പൂർവ സൈനികരുടെ വിധവകൾക്കായുള്ള വാർഷിക സംഗമം ഐ.എൻ.എസ് സാമോറിന്റെ കീഴിൽ ഡിസംബർ 29ന് ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കും. പുതുതായി നിലവിൽ വന്നിരിക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് അറിയുന്നതിനും, പരാതികളുടെ തീർപ്പാക്കുന്നതിനും, സംശയ നിവാരണത്തിനും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ഡോക്ടർ നിയമനം
വാഴയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും (ടി.സി.എം.സി രജിസ്‌ട്രേഷൻ) പ്രവർത്തി പരിചയവുമാണ് യോഗ്യത. സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയുമായി ഡിസംബർ 29ന് ഉച്ചയ്ക്ക് രണ്ടിന് വാഴയൂർ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാവണം. ഫോൺ: 9496135286.