ഫോറെൻസിക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടത്തി

കേരള പോലീസ് അക്കാദമിയിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫോറെൻസിക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ വെച്ച് “Advancement in new psychoactive substance (NPS) Analyses : unveiling detection strategies” എന്ന വിഷയത്തിൽ ഒരു ദ്വിദിന ശില്പശാല നടത്തി. വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും, ഫോറൻസിക് സയൻസ് വകുപ്പ് മേധാവിയുമായ ഡോ. ഇ. ശ്രീകുമാരൻ അധ്യക്ഷത വഹിച്ചു.

പോലീസ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി. ഗോപേഷ് അഗ്ഗ്രവാൾ ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തി, പോലീസ് അക്കാദമി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഐശ്വര്യ പ്രശാന്ത്‌ ദോങ്ഗ്രെ ഐ.പി.എസ്, ട്രെയിനിങ് അസിസ്റ്റന്റ് ഡയറക്ടർ കെ. ഇ. ബൈജു ഐ.പി.എസ്., പോലീസ് സയൻസ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ്‌ ആരിഫ്, വിശിഷ്ടാതിഥികളെ ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഫോറൻസിക്‌ സയൻസ് വകുപ്പ് മേധാവി ടി. അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന ഫോറെൻസിക് സയൻസ് ലബോറട്ടറി, കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി എന്നിവടങ്ങളിലെ സയന്റിഫിക് ഓഫീസർമാർ, വിവിധ കോളേജുകളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ശില്പശാലയുടെ ഭാഗമായി.

രാജ്യത്തിന്റെ വിവിധഭാഗത്തുനിന്നുള്ള ഫോറെൻസിക് ടോക്സിക്കോളജി മേഖലയിലെയും നിയമ മേഖലയിലെയും വിദഗ്ധർ ശില്പശാലയിൽ പങ്കെടുത്തു. കൊച്ചി അമൃത മെഡിക്കൽ വിശ്വ വിദ്യാപീഠത്തിലെ ഫോറൻസിക് മെഡിസിൻ ആൻഡ് മെഡിക്കൽ ടോക്സികോളജി വകുപ്പ് മേധാവി ഡോ. വി.വി പിള്ള, കുസാറ്റ് ലീഗൽ സ്റ്റഡീസ് സ്കൂളിലെ അസിസ്റ്റന്റ് പ്രൊഫസർ അനീഷ് വി.പിള്ള, എയിംസ് ന്യൂ ഡൽഹി ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സികോളജി വകുപ്പ് മേധാവി ഡോ. അശോക് കുമാർ ജയിസ്വാൾ, നാർകോട്ടിക്സ് കൺട്രോൾ ബ്യുറോ ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് മേഖലയിലെ കെമിക്കൽ, ഇൻസ്ട്രുമെന്റ്സ് വിതരണ കമ്പനികളിലെ സയന്റിസ്റ്റുകൾ തുടങ്ങിയവർ ക്ലാസ്സ് എടുത്തു.

error: Content is protected !!