മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

Copy LinkWhatsAppFacebookTelegramMessengerShare

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാല്ലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 19ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഉള്ളണം ഫിഷ് സീഡ് ഫാമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2961018.

———–

ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് അപേക്ഷിക്കാം

ഹ്രസ്വകാല പേഴ്‌സണൽ ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് 18നും 26നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ: 9072668543.

———————

ഫുൾ ടൈം സ്വീപ്പർ നിയമനം

എടവണ്ണ സീതി ഹാജി സ്മാരക ഗവ. ഹൈസ്‌കൂളിൽ നിലവിലുള്ള ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 17ന് രാവിലെ 11ന് അഭിമുഖം നടക്കും. താത്പര്യമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം സ്‌കൂൾ ഓഫീസിൽ എത്തണം.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!