മൂന്നിയൂർ: അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കി ഹാഫിളായ ഏഴ് വയസ്സുകാരൻ മൂന്നിയൂരിലെ റയ്യാൻ അഹമ്മദിനെ പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി.എസ്) ആദരിച്ചു. മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.എം. അബ്ദു റഊഫിന്റെയും സാജിദയുടെയും മകനായ ഏഴ് വയസ്സുള്ള റയ്യാൻ അഹമ്മദ് മേൽമുറി ചുങ്കത്ത് അബ്ബാസ് ഫൈസി വഴിക്കടവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖുത്ബുസ്സമാൻ എജ്യം ലാന്റിൽ നിന്നും അഞ്ച് മാസം കൊണ്ടാണ് ഖുർആൻ മുഴുവൻ മന: പാഠമാക്കിയത്. ഖുർആർ പാരായണ മികവിൽ ശ്രദ്ധേയനായ റയ്യാൻ ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മന: പാഠമാക്കുന്ന ആദ്യ കുട്ടിയാണ്.
പി.കെ. വി.എസ്. രക്ഷാധി കാരി സി.എ. കുട്ടി ഹാജി ഉപഹാരം നൽകി. പി.കെ. വി.എസ്. ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ. എം. ബാവ ഹാജി, വി.പി. പീച്ചു, കെ.എം. ഹനീഫ, കല്ലാക്കൻ കുഞ്ഞ, ചിറക്കൽ ഹസ്സൻ , പി.വി. പി. മുസ്ഥഫ, സക്കീർ ചോനാരി, സി.അഹമ്മദ്, റഊഫ് പങ്കെടുത്തു.