പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് കാലടി വില്ലേജിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 29ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറത്തിനും വിവരങ്ങൾക്കും തിരൂർ ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു.
——————
ഗതാഗതം നിരോധിച്ചു
തിരൂര്‍ ശ്രമദാനം-പഴംകുളങ്ങര റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ നാളെ (ഫെബ്രുവരി 3 ) മുതൽ പ്രവൃത്തി തീരുന്നതു വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തിരൂർ-കുട്ടികളത്താണി റോഡുവഴി തിരിഞ്ഞു പോവണമെന്ന് പെതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു
—————-
കടമുറികളുടെ പുനർലേലം
മലപ്പുറം ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കോട്ടപ്പടി ഫുട്‌ബോൾ സ്റ്റേഡിയം ഷോപ്പിങ് കോംപ്ലക്‌സിലെ A,E ബ്ലോക്കുകളിൽ ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ (A- മുകൾ നിലയിലെ കിഴക്ക് ഭാഗത്തുള്ള 7 കടമുറികൾ, E- താഴത്തെ നിലയിലുള്ള പടിഞ്ഞാറു ഭാഗത്തുള്ള കടമുറി) ഫെബ്രുവരി ഏഴിന് രാവിലെ 11ന് മലപ്പുറം ഇന്ദിര പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് പരസ്യമായി പുനർലേലം, ടെണ്ടർ നടത്തും. ഫോൺ: 0483 2734701.
—————-
പബ്ലിക് ഹിയറിങ്
പൊന്നാനി താലൂക്കിലെ മാറഞ്ചേരി വില്ലേജിൽ നിന്നും ഒളമ്പക്കടവ് പാലവും അനുബന്ധ റോഡും നിർമ്മിക്കുന്നതിനായി 17.07 ആർസ് ഭൂമി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് സാമൂഹ്യ ആഘാത പഠനം നടത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് രാവിലെ 11ന് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് പബ്ലിക് ഹിയറിങ് നടത്തും.
————–
കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
മലപ്പുറം ജില്ലാതല ജാഗ്രതാ സമിതിയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു അല്ലെങ്കിൽ വുമൺസ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ 18നും 40നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 15,000 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയിൽ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2950084.
—————–
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
2013-14 മുതൽ 2019-20 വരെയുള്ള അക്കാദമിക വർഷങ്ങളിൽ തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ച/നിർത്തിപ്പോയ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തവർ ഫെബ്രുവരി 29ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോണ്‍: 0466-2270353, ഇ. മെയില്‍: thrithalacollege@gmail.com.
—————-
പാലുത്പന്ന നിർമ്മാണ പരിശീലനം
ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 12 മുതൽ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്കായി പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം നല്‍കുന്നു. ക്ഷീരോത്പന്ന നിർമ്മാണ സംരംഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്ഷീരകർഷകർക്കും പരിശീലനം പ്രയോജനപ്പെടുത്താം. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ഫെബ്രുവരി എട്ട് വൈകീട്ട് അഞ്ചിന് മുമ്പായി 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു കൺഫർമേഷൻ ലഭിച്ചവർക്ക് മാത്രമാണ് പരിശീലനത്തിന് പങ്കെടുക്കാനാവുക.
—————
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബി.എ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കുമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17നും 35നും ഇടക്ക്. ഫെബ്രുവരി 15ന് മുമ്പായി അപേക്ഷ ലഭിക്കണം. വിലാസം: പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734296496, 8547126028.
—————–
ഡോക്ടർ നിയമനം
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എം.ബി.ബി.എസ്, ടി.സി മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
——————