സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329
—————-
നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാന്‍ അവസരം. ആറുമാസമാണ് കാലാവധി. പ്രായപരിധി 27 വയസ്. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സിവില്‍ എഞ്ചിനീയറിങ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും. www.careers.haritham.kerala.gov.in മുഖേന മാര്‍ച്ച് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2449939
——————
വൈദ്യുതി മുടങ്ങും
എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 2ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ കോട്ടക്കൽ ടൗൺ, ആര്യവൈദ്യശാല, പറപ്പൂർ, വേങ്ങര, ടെക്‌സ്‌റ്റൈൽ എന്നീ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
————-
ധനസഹായ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഡിവിഷനു കീഴിലുള്ള ക്ഷേത്രാചാരസ്ഥാനികർ, കോലാധാരികൾ എന്നിവർക്കുള്ള ധനസഹായ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനം വഹിക്കുന്ന ആചാരസ്ഥാനികർ, അന്തിത്തിരിയൻ, അച്ഛൻ (ക്ഷേത്ര ശ്രീകോവിലിനകത്തെ കർമം ചെയ്യുന്ന വിഭാഗം മാത്രം), കോമരം/ വെളിച്ചപ്പാട്, കർമ്മി, തെയ്യം/തിറ കെട്ടിയാടുന്ന കോലാധാരികൾ എന്നിവർക്ക് അപേക്ഷിക്കാം. മറ്റെന്തെങ്കിലും തരത്തിലുള്ള ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ബോർഡിന്റെ കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലും മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിലും ലഭ്യമാണ്. അവസാന തിയ്യതി 2024 മാർച്ച് 18. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in.
—————–
ദർഘാസ് ക്ഷണിച്ചു
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐയിലെ ഇലക്ട്രീഷ്യൻ ആന്റ് ഡി/സിവിൽ ട്രേഡുകളിലേക്ക് പരിശീലന ആവശ്യത്തിനായി ഉപകരണങ്ങൾ വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽനിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 20ന് വൈകീട്ട് മൂന്നിന് മുമ്പായി ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ പുഴക്കാട്ടിരി, കടുങ്ങപുരം പി.ഒ. പരവക്കൽ, മലപ്പുറം 679321 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഫോൺ: 0493 3254088.
————–
സിറ്റിങ് മാറ്റിവെച്ചു
മാർച്ച് 12 ന് മലപ്പുറം കളക്ട്രേറ്റിൽ നടത്താനിരുന്ന ജില്ലാതല പൊലീസ് പരാതി സമിതി സിറ്റിങ് മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും
———————-
ഗതാഗതം നിരോധിച്ചു
വെട്ടുകാട്-ഒളവട്ടൂര്‍-മുണ്ടുമുഴി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ടുമുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. വെട്ടുകാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പൊന്നാട്-വാഴക്കാട് വഴിയും മുണ്ടുമുഴി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വാഴക്കാട്- പൊന്നാട് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.