ജല വിതരണം മുടങ്ങും ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഡോക്ടർ നിയമനം

പോത്തുകൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷയും പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം പോത്തുകൽ കുടുംബാരോഗ്യകേന്ദ്രം ഓഫീസിലോ mophcpothukal@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഫെബ്രുവരി 23 ന് വൈകീട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. വിവരങ്ങൾക്ക്: 04931 240318.

——————

ജല വിതരണം മുടങ്ങും

മലപ്പുറം നഗരസഭാ പരിധിയിലെ ഹാജിയാർപള്ളി പമ്പ് ഹൗസിൽ പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനാൽ ഹാജിയാർപള്ളി പമ്പ് ഹൗസിൽ നിന്നും ജലവിതരണം നടത്തുന്ന മലപ്പുറം നഗരസഭയിലെ 24, 26, 27, 28, 29, 31, 34 എന്നീ വാർഡുകളിൽ (ഇത്തിൾപറമ്പ്, വട്ടപ്പറമ്പ്, വലിയങ്ങാടി, കൈനോട്, അധികാരത്തൊടി, കോണോംപാറ, തടപറമ്പ്, എപ്പാറ) ഫെബ്രുവരി 22 വരെ ജല വിതരണം ഭാഗികമായി തടസ്സപ്പെടും.

———

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27, 28 തീയതികളില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

————-

ക്വട്ടേഷന്‍ ക്ഷണിച്ചു

മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ വടക്കാങ്ങര ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയകെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ലേലം ഫെബ്രുവരി 26ന് ഉച്ചക്ക് രണ്ടിന് മക്കരപ്പറമ്പ് പി.എച്ച്.സി പരിസരത്ത് നടക്കും.ഫോണ്‍: 04933 287311

——–

ലേലം ചെയ്യും

മലപ്പുറം സബ്‌സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാറില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ചട്ടകളും മറ്റും ഫെബ്രുവരി 24ന് രാവിലെ 11ന് മലപ്പുറം സബ്‌സിഡിയറി കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല ദിവസം രാവിലെ പത്തിന് മുമ്പായി 300 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം. ഫോണ്‍: 0483 2734921

————

സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റ് (കിക്മ) മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ കെ-മാറ്റ് ടെസ്റ്റ് സീരീസ് പരിശീലനം നൽകുന്നു.

മാർച്ച് മൂന്നിന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ഈ ഓൺലൈൻ ടെസ്റ്റ് സീരീസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. ഫെബ്രുവരി 26 മുതൽ മാർച്ച് ഒന്നുവരെയാണ് പരീക്ഷകൾ നടത്തുന്നത്. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് https://bit.ly/kicmamock എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8548618290 / 9188001600 എന്ന നമ്പറിൽ വിളിക്കുകയോ www.kicma.ac.in എന്ന സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

————–

error: Content is protected !!