തിരൂര്‍ ; ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു. പിന്നിട്ട ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മുന്നോട്ടുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടീം ഇന്‍ഡ്യയിലൂടെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി കരസ്ഥമാക്കുന്ന പദ്ധതിക്ക് ഇന്ന് പരിസമാപ്തിയായി.
മാര്‍ച്ച് 15 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഷാര്‍ജ, അജ്മാന്‍, ദുബായ് എന്നിവടങ്ങളിലെ സ്‌കൂളുകളിലെ കെ.ജി. ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഠപുസ്തകങ്ങള്‍ പരസ്പരം കൈമാറി ഈ പദ്ധതിയുടെ ഭാഗമായി.
ടീം ഇന്ത്യാ പ്രസിഡന്റ് ശശി വാരിയത്ത്, ജനറല്‍ സെക്രട്ടറി അനില്‍ ലാല്‍, ട്രഷറര്‍ രവി തങ്കപ്പന്‍, ഭരണസമിതി അംഗങ്ങളായ അന്‍വര്‍ വക്കാട്ട്, റാഫി കൊറോത്ത്, സുബീര്‍ അഴിക്കോട്, ബോബന്‍ ജോസ്, മനോജ്. കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.