Saturday, July 12

ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷം ; 20 വര്‍ഷമായി മുടങ്ങാതെ നോമ്പെടുത്ത് രാജേട്ടന്‍

തിരൂര്‍: 20 വര്‍ഷമായി റംസാന്‍ വ്രതം അനുഷ്ഠിച്ച് വരികയാണ് തലക്കടത്തൂര്‍ പത്രോളി തറവാട്ടിലെ രാജന്‍. തലക്കടത്തൂര്‍ അങ്ങാടിയില്‍ വെറ്റില മുറുക്കാന്‍ കട നടത്തുന്ന രാജേട്ടന് നോമ്പുതുറ തുറക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ പലഹാരവും ഈത്തപ്പഴവും മറ്റും കടയിലേക്ക് എത്തിക്കാറാണ് പതിവ്. അത്താഴത്തിന് കഞ്ഞിയും ചമ്മന്തിയുമാണ് രാജേട്ടന് ഏറെ ഇഷ്ടമെന്ന് ഭാര്യ ഭവാനി പറയുന്നു. ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷമാണെന്ന് രാജേട്ടന്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും സഹോദര തുല്യമായി കാണുന്നയാളാണ്. ആരോഗ്യമുണ്ടെങ്കില്‍ അടുത്ത വര്‍ഷവും നോമ്പെടുക്കണമെന്നാണ് ആഗ്രഹമെന്നും രാജേട്ടന്‍ പറയുന്നു.

error: Content is protected !!