തിരൂരങ്ങാടി : ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി വാര്‍ഡ് മെമ്പര്‍. പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ വാഹിദ് പി വിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ജനറല്‍ കുടുംബങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണ് പരാതിയില്‍ പറയുന്നു.
പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതി ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കണം മാത്രമല്ല പുതിയ കണക്ഷന്‍ നല്‍കുമ്പോള്‍ നിശ്ചിത മീറ്റര്‍ കഴിഞ്ഞാല്‍ പഴുത്തിടാന്‍ ചെലവാകുന്ന മുഴുവന്‍ തുകയും അത് ഗുണഭോക്താക്കള്‍ വഹിക്കണം പഞ്ചായത്തിന്റെ ജലനിധി പദ്ധതിയിലൂടെ 5400 കുടുംബങ്ങള്‍ക്കാണ് കണക്ഷന്‍ കൊടുത്തിട്ടുള്ളത് പഞ്ചായത്തില്‍ 15,200 കുടുംബങ്ങളിലായി 75,000ത്തിലധികം ജനസംഖ്യ ഉണ്ട് ബാക്കിവരുന്ന മഹാഭൂരിപക്ഷം കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുവാനുള്ള ശേഷി നിലവിലുള്ള പഞ്ചായത്ത് ജലനിധി പദ്ധതിക്കില്ലെന്ന് പരാതിയില്‍ വാഹിദ് ചൂണ്ടികാണിക്കുന്നു.
ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ടതില്ല എന്നാ തീരുമാനത്തിലൂടെ മഹാഭൂരിപക്ഷം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളം നിഷേധിക്കുന്ന നിലപാടാണ് ഇതിലൂടെ ഭരണസമിതി എടുത്തിട്ടുള്ളത്. ജനങ്ങളുടെ കുടിവെള്ള ലഭ്യമാവാനുള്ള അവകാശത്തെയാണ് ഇത്തര തീരുമാനത്തിലൂടെ ഹനിക്കപ്പെടുന്നത്. ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.