മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി മാലാഖമാർക്കും പെരുന്നാൾ – വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റും പുടവയും നൽകി മാതൃകയായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ. കഴിഞ്ഞ നാല് വർഷങ്ങളായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണം അഞ്ചാം വർഷത്തിലേക്ക് എത്തിയപ്പോൾ ഭക്ഷ്യ കിറ്റിനോടൊപ്പം പുടവയും നൽകിയിരിക്കുകയാണ്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു വാട്സാപ് കൂട്ടായ്മ ഒരു പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരെയും ചേർത്ത് പിടിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടിരിക്കുകയാണ്.
കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതികളുടെയും സാമൂഹ്യ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത് പരിവാർ കമ്മറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ തിരൂരങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ പരിവാർ കമ്മറ്റി ഭാരവാഹികൾക്ക് കിറ്റുകൾ നൽകി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. പരിവാർ പ്രസിഡണ്ട് എം. സിദീഖ് അദ്ധ്യക്ഷ്യം വഹിച്ചു.
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ അച്ചാട്ടിൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മാരായ സി.പി. സുബൈദ, ജാസ്മിൻ മുനീർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സാജിദ ടീച്ചർ, ഉമ്മു സൽമ, ചാന്ത് അബ്ദുസ്സമദ്, സഹീറ,ഷംസുദ്ധീൻ മണമ്മൽ, അഹമ്മദ് ഹുസൈൻ കല്ലൻ, നൗഷാദ് തിരുത്തുമ്മൽ, രമണി, വിവിധ സംഘടനാ നേതാക്കളായ മങ്ങാടൻ അബ്ദുറഹ്മാൻ, കടവത്ത് മൊയ്തീൻ കുട്ടി, അലി അക്ബർ എ.വി , ഹനീഫ. കെ.ടി, ഹസൈൻ പേച്ചേരി, മുസ്ഥഫ ഹുസൈൻ, ശിഹാബ് പാറക്കടവ് പ്രസംഗിച്ചു. പി.കെ. ഷാജഹാൻ സ്വാഗതവും അഷ്റഫ് കളത്തിങ്ങൽ പാറ നന്ദിയും പറഞ്ഞു.