സ്‌റ്റേഷനിലെത്തിയ പരാതിക്കാരനെയും മകനെയും എസ്‌ഐ മര്‍ദ്ദിച്ചെന്ന് പരാതി ; പരാതിക്കാരോട് പോലീസ് മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : പരാതിയുമായി വരുന്നവരോട് മാന്യമായി പെരുമാറേണ്ട ബാധ്യത പോലീസിനുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം പരാതിക്കാരില്‍ നിന്നുമുണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് എസ്.ഐക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വിജയബാബു എന്നയാള്‍ അനധികൃതമയി നിലം നികത്തി കെട്ടിട നിര്‍മ്മാണം നടത്തുന്നുവെന്ന പരാതിയുമായി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിയ കണ്ണമൂല സ്വദേശികളായ ശശിധരനെയും മകന്‍ പ്രദോഷിനെയും എസ്.ഐ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതി.

കമ്മീഷന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. വിഷയം സിവില്‍ തര്‍ക്കമായതിനാല്‍ കോടതി മുഖാന്തിരം പരിഹരിക്കണമെന്ന് പറഞ്ഞപ്പോള്‍ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പരാതിക്കാരന്റെ മകന്‍ സമൂഹ മാധ്യമത്തില്‍ തത്സമയ സംപ്രേക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് കേസ് അന്വേഷിച്ചു.

പരാതി വിഷയത്തില്‍ അനധികൃത നിര്‍മ്മാണം നിര്‍ത്തിവയക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ നഗരസഭ മെഡിക്കല്‍ കേളേജ് പോലീസിന് കത്ത് നല്‍കിയെന്നും കമ്മീഷന്‍ കണ്ടെത്തി. നഗരസഭയുടെ കത്തുമായി സ്റ്റേഷനിലെത്തിയ പരാതിക്കാരെ എസ്.ഐ മര്‍ദ്ദിച്ചെന്നാണ് ആരോപണം. നഗരസഭയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ വിഷയമായതിനാല്‍ നടപടിയെടുക്കാന്‍നഗരസഭ മെഡിക്കല്‍ കേളേജ് പോലീസിന് കത്ത് നല്‍കിയെന്നും കമ്മീഷന്‍ കണ്ടെത്തി.നഗരസഭയുടെ കത്തുമായി സ്റ്റേഷനിലെത്തിയ പരാതിക്കാരെ എസ്.ഐ മര്‍ദ്ദിച്ചെന്നാണ് ആരോപണം. നഗരസഭയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ വിഷയമായതിനാല്‍ നടപടിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എസ്.ഐ പരാതിക്കാരെ അറിയിച്ചു. തുടര്‍ന്ന് എസ്.ഐയും പരാതിക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്റ്റേഷന്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പ്രദോഷിന്റെ കൈയില്‍ നിന്നും പോലീസ് പിടിച്ചുവാങ്ങിയ ശേഷം മര്‍ദ്ദിച്ചെന്നാണ് പരാതി. അതേസമയം മര്‍ദ്ദനമേറ്റതിന് ചികിത്സ തേടിയതിന്റെ രേഖകള്‍ പരാതിക്കാര്‍ കമ്മീഷനില്‍ ഹാജരാക്കിയില്ല.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കമ്മീഷന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു. വിജയ്ബാബു എന്നയാള്‍ തണ്ണീര്‍തട സംരക്ഷണ നിയമം ലംഘിച്ചുവെന്നും ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ ജില്ലാ കളക്ടറുടെ ഉത്തരവ് വിജയ്ബാബുവിന്റെ റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റദ്ദാക്കി.

പരാതിക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെങ്കില്‍ പരാതി ലഭിച്ചാല്‍ പോലീസ് സഹായം നല്‍കണമെന്ന് കമ്മീഷന്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

error: Content is protected !!