ലോക് സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ വിതരണ-ശേഖരണ കേന്ദ്രങ്ങള്‍ അറിയാം

ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റു പോളിങ് സാമഗ്രികളുടെയും വിതരണ- സ്വീകരണ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. അതത് നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും വിതരണം. വോട്ടെടുപ്പിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ കേന്ദ്രങ്ങളില്‍ തന്നെയാണ് യന്ത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്. സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും വോട്ടിങ് യന്ത്രങ്ങള്‍ അന്നു തന്നെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

മലപ്പുറം ജില്ലയിലെ സ്വീകരണ- വിതരണ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു.

കൊണ്ടോട്ടി – (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേലങ്ങാടി കൊണ്ടോട്ടി), മഞ്ചേരി – (ജി ബി എച്ച് എസ് എസ് മഞ്ചേരി- ഹൈസ്‌കൂള്‍), പെരിന്തല്‍മണ്ണ – (ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പെരിന്തല്‍മണ്ണ), മങ്കട – (ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പെരിന്തല്‍മണ്ണ), മലപ്പുറം – (ഗവ. കോളേജ് മലപ്പുറം), വേങ്ങര – (കെ എം മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളേജ്, തിരൂരങ്ങാടി), വള്ളിക്കുന്ന് – (ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തിരൂരങ്ങാടി), ഏറനാട് – (ജി യു പി എസ് ചുള്ളക്കാട് മഞ്ചേരി), നിലമ്പൂര്‍, വണ്ടൂര്‍- (മാര്‍ത്തോമാ എച്ച്എസ് എസ് ചുങ്കത്തറ), തിരൂരങ്ങാടി – (തിരൂരങ്ങാടി ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍), തിരൂര്‍, താനൂര്‍, കോട്ടക്കല്‍ – (സീതി സാഹിബ് മെമ്മോറിയല്‍ പോളി ടെക്‌നിക് കോളേജ് തിരൂര്‍), തവനൂര്‍- (കേളപ്പജി കോളേജ് ഓഫ് അഗ്രികല്‍ച്ചര്‍ എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി), പൊന്നാനി – (അച്യുത വാര്യര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൊന്നാനി).

പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തില്‍ ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളേജ് പട്ടാമ്പിയാണ് പോളിങ് സാമഗ്രികളുടെ സ്വീകരണ- വിതരണ കേന്ദ്രം.

error: Content is protected !!